Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 5:20 am

Menu

Published on December 1, 2014 at 11:39 am

പിതാവ് മരണപ്പെട്ട 111 പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കി സൂ­റ­ത്തി­ലെ വ്യ­വ­സാ­യി

surat-businessman-plays-foster-father-hosts-wedding-of-111-girls

സൂ­റ­ത്ത്‌:  പിതാവ് മരണപ്പെട്ട 111 പെണ്‍കുട്ടികള്‍ക്ക്  മം­ഗ­ല്യ­ഭാ­ഗ്യ­മൊ­രു­ക്കി സൂ­റ­ത്തി­ലെ വ്യ­വ­സാ­യി മാ­തൃ­ക­യാ­കു­ന്നു. വര്‍ണ്ണ കച്ചവടക്കാരനായ മഹേഷ് ശവാനിയാണ് 111 പെണ്‍കുട്ടികള്‍ക്ക് പുതുജീവിതം നല്‍കുന്നത്. ഡയമണ്ട്, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് മഹേഷ്. ജാതിമത പരിഗണനകള്‍ കൂടാതെയാണ് ഇദ്ദേഹം വിവാഹത്തിന് അര്‍ഹരായ പെണ്‍കുട്ടികളെ തെരഞ്ഞെടുത്തത്.3 മുസ്ലീം പെണ്‍കുട്ടികളും ഈ 111 പേരില്‍ പെടും.വിവാഹിതരാകുന്ന ഓരോ പെണ്‍കുട്ടികള്‍ക്കും 4.5 ലക്ഷം രൂപയുടെ ആഭരണങ്ങളും വീട്ടുപകരണങ്ങളും മഹേഷ് സമ്മാനിക്കും. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്റെ മുത്തശ്ശന്‍ വെറും 70 രൂപയും കൊണ്ടാണ്‌ സൂററ്റില്‍ വന്നിറങ്ങിയത്‌. അവിടെ നിന്നാണ്‌ ഇന്നത്തെ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തത്‌. അതുകൊണ്ടുതന്നെ സമൂഹത്തിന്‌എന്തെങ്കിലും മടക്കി നല്‍കണമെന്ന ആഗ്രമാണ്‌ പിതാവില്ലാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ കാരണമെന്ന്‌ മഹേഷ്‌ പറഞ്ഞു.ഇതിനായി താന്‍ ആരുടെയും സംഭാവന സ്വീകരിക്കില്ലെന്നും മഹേഷ്‌ പറഞ്ഞു. സൂററ്റിലെ അഭ്രാമ മേഖലയിലെ ഒരു സ്‌കൂള്‍ മൈതാനത്താണ് വിവാഹം നടക്കുക. ഇവിടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പരസ്പരം മാല അണിഞ്ഞുകൊണ്ടാകും വിവാഹം. ഇതിലൂടെ വിവാഹത്തിന് ആഡംബരം ഒഴിവാക്കുകയെന്ന സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

mahesh

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News