Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ലോകത്തെ മൂന്നാമത്തെ വിനോദസഞ്ചാര കേന്ദ്രമായി ഇന്ത്യയുടെ മുഗള്‍ വിസ്മയം താജ്മഹല്‍ സ്ഥാനം പിടിച്ചു. യാത്രികരുടെ പ്രിയ വെബ് സൈറ്റായ ‘ട്രിപ് അഡ്വൈസര്‍’ യാത്രക്കാരുടെ വിലയിരുത്തല്‍ പ്രകാരം നല്കുന്ന അംഗീകാരമാണ് താജ് മഹലിന് ലഭിച്ചത്. പെറുവിലെ മാച്ചുപിച്ചുവിനും കംബോഡിയയിലെ ആങ്കോര്‍ വാട്ടിനുമാണ് ഒന്നും രണ്ടും സ്ഥാനം. ശില്‍പ്പചാതുരിയും കാല്‍പ്പനികഭംഗിയും ഇണചേരുന്ന താജ് മുഗള്‍ രാജാവായിരുന്ന ഷാജഹാന്റെ ഭാര്യ മുംതാസിന്റെ സ്മരണയ്ക്കായി ആഗ്രയില്‍ നിര്‍മിച്ചതാണ്. ഈ വെണ്ണക്കല്‍ സൗധം 1983ല്‍ തന്നെ യുനെസ്കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിവര്‍ഷം രണ്ടു ലക്ഷം വിദേശികളുള്‍പ്പെടെ 40 ലക്ഷം പേരാണ് താജ്മഹല്‍ കാണാനെത്തുന്നത്.
Leave a Reply