Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 3:07 pm

Menu

Published on November 19, 2013 at 12:39 pm

പത്താം ക്ലാസുകാരിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ച ശേഷം ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ്‌ കുത്തിക്കയറ്റി

teacher-raped-10th-standard-student

ഹര്യാനയിലെ തോഷന്‍ ജില്ലയിലെ നിഗാനാ കലാനിലാണ്‌ സംഭവം. അദ്ധ്യാപകന്‍ പത്താം ക്ലാസുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം ജനനേന്ദ്രിയത്തില്‍ ഇരുമ്പ്‌ ദണ്ഡ്‌ കുത്തിക്കയറ്റി. പെണ്‍കുട്ടി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സ്പെഷ്യൽ ക്ലാസുണ്ടെന്നു പറഞ്ഞു കുട്ടിയെ വിളിച്ചുവരുത്തിയ അദ്ധ്യാപകന്‍ മറ്റു കുട്ടികള്‍ ഉടന്‍ എത്തുമെന്നു പറഞ്ഞ്‌ പെണ്‍കുട്ടിയെ ക്‌ളാസ്‌ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി തൻറെ കാമദാഹം ശമിപ്പിച്ച ശേഷം അദ്ധ്യാപകന്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ ഇരുമ്പു ദണ്ഡ്‌ കുത്തിക്കയറ്റുകയായിരുന്നു. അവശയായ കുട്ടി വീട്ടിലെത്തി അമ്മയോടു വിവരം പറഞ്ഞതിനെ തുടര്‍ന്ന്‌ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിലെ മുറിവില്‍ നിന്നു കടുത്ത അണുബാധയുണ്ടായ പെണ്‍കുട്ടി അപകട നില തരണം ചെയ്‌തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവശേഷം അദ്ധ്യാപകന്‍ സ്ഥലത്തുനിന്നു കടന്നുകളഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നു വളഞ്ഞിട്ടു തല്ലി. അടച്ചിട്ട സ്‌കൂളിനു പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഒളിവില്‍ പോയ അദ്ധ്യാപകനു വേണ്ടി പൊലീസ്‌ വ്യാപകമായ തിരച്ചിലിലാണ്‌.

Loading...

Leave a Reply

Your email address will not be published.

More News