Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:49 pm

Menu

Published on September 16, 2016 at 9:39 am

ജിമെയിലും യാഹുവും നിരോധിച്ചു…!!!

telangana-bans-officials-from-using-private-email-services-like-gmail

ഹൈദരാബാദ്:ജിമെയില്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് വിലക്ക്.തെലങ്കാന സര്‍ക്കാരാണ് ജിമെയില്‍, യാഹൂ, റെഡ്ഡിഫ് എന്നിവയുടെ ഇ-മെയില്‍ സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയിട്ടുള്ളത്.സ്വകാര്യ ഇമെയിലുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് കേന്ദ്ര നയത്തെ പിന്‍പറ്റി തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ ഇ-മെയില്‍ സേവനങ്ങളെ ഒഴിവാക്കുന്നത്.ആഭ്യന്തര വകുപ്പ്, ധനകാര്യം, റവന്യൂ, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പുതിയ നിര്‍ദ്ദേശം ബാധകമാവുകസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം സുതാര്യത കൊണ്ടുവരുന്നതിനുള്ള ശ്രമം കൂടിയാണിത്. തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാരെല്ലാം സ്വകാര്യ ഇ- മെയില്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതോടെ ആണ് ഈ തീരുമാനം.സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പഴയത് ഉപേക്ഷിച്ച് പുതിയ അക്കൗണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News