Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോനിപത്: ഹരിയാനയിലെ സോണിപ്പട്ടില്‍ ഇരുപത്തിയെട്ടുകാരിയായ യുവതി രണ്ട് തലയുള്ള കുഞ്ഞിന് ജന്മം നൽകി .ഊര്‍മ്മിള ശര്‍മ്മ എന്ന യുവതിയാണ് ഇരട്ട തലയുള്ള കുഞ്ഞിന് ജന്മം നല്‍കിയത്.ബുധനാഴ്ച(മാര്‍ച്ച് 12)യാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു ശരീരവും വെവ്വേറെ കഴുത്തും തലയുമുള്ള പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ സൂക്ഷ്മനിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞ് രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാമ്പത്തികശേഷിയില്ലാത്തതിനാൽ യുവതിയ്ക്ക് കൃത്യ സമയത്ത് സ്‌കാനിംഗ് നടത്താന്‍ കഴിയാതിരുന്നതിനാലണ് ഗര്‍ഭസ്ഥ ശിശുവിന്റെ ഇത്തരമൊരു വൈകല്യം മനസിലാക്കാന്‍ കഴിയാതിരുന്നത്.രണ്ടാഴ്ച മുന്‍പ് മാത്രമാണ് യുവതിയ്ക്ക് സ്‌കാനിംഗ് നടത്താന്‍ കഴിഞ്ഞത്. കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരണ് യുവതിയ്ക്കും കുഞ്ഞിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്. ഊര്‍മ്മിളയ്ക്കും ഭര്‍ത്താവ് സുഭാഷിനും മറ്റൊരു മകള്‍ കൂടിയുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്‌കാനിംഗ് കൃത്യസമയത്ത് നടത്തിയിരുന്നെങ്കില്‍ കുട്ടിയുടെ വൈകല്യം വളരെ മുന്‍പ് തന്നെ ഡോക്ടര്‍മാര്‍ക്ക് മനസിലാക്കാമായിരുന്നു. തങ്ങള്‍ക്കാവും വിധംകുട്ടികള്‍ക്ക് വേണ്ടി എല്ലാ സഹായങ്ങളുംചെയ്യുമെന്ന് ഡോക്ടര്‍മാർ പറഞ്ഞു.
Leave a Reply