Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 10:55 am

Menu

Published on August 21, 2014 at 11:41 am

തലയേക്കാള്‍ വലിപ്പവും കല്ലിനേക്കാള്‍ ഭാരവുമുള്ള കൈകളുമായി ഒരു ബാലൻ;കലീമിന്റെ കഥ ആരുടേയും കരളലിയിപ്പിക്കും

the-boy-with-the-two-stone-hands-that-are-bigger-than-his-head

ന്യൂഡല്‍ഹി: കേട്ടാൽ ആരുടേയും കരളലിയിപ്പിക്കുന്ന കഥയാണ് എട്ടുവയസ്സുകാരനായ കാലീമിൻറെത് . കൈകൾ അസാധാരണമാം വിധം വളർന്ന് താങ്ങാനാവാത്ത ഭാരവുമായാണ്  ഈ ബാലന്‍ നടക്കുന്നത്. അതിനാല്‍തന്നെ സാധാരണഗതിയില്‍ ഒരു കുട്ടിക്ക് ചെയ്യാന്‍ കഴിയുന്നതൊന്നും ഈ കുട്ടിക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. നല്ല രീതിയില്‍ ഭക്ഷണം കഴിക്കാനോ ഷൂലൈസ് കെട്ടാനോ പോലും ഇവന് കഴിയില്ല. കലീം ജനിച്ചത് തന്നെ ഇങ്ങനെയായിരുന്നു.തന്റെ കൈകളുടെ അസാധാരണ വളര്‍ച്ച മൂലം പലപ്പോഴും തനിക്ക് സുഹൃത്തുക്കളുടെ ഇടയിലും ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് കലീം പറയുന്നു. മറ്റു കുട്ടികള്‍ക്ക് തന്റെ കൈകളെ പേടിയാണെന്നു പറഞ്ഞ് അധ്യാപിക ക്ലാസില്‍ ചെല്ലുന്നത് നിര്‍ത്തി. തന്റെ ഷര്‍ട്ടിലെ ബട്ടണ്‍ ഇടാനോ പാന്റ്‌സ് ഇടാനോ ഈ കൈകള്‍ കൊണ്ടു കഴിയുന്നില്ല.ജനിച്ചപ്പോള്‍ തന്നെ കലീമിന്റെ കൈകള്‍ക്ക് സാധാരണ കുഞ്ഞുങ്ങളുടെ കൈകളേക്കാള്‍ വലിപ്പമുണ്ടായിരുന്നെന്ന് അവന്റെ അമ്മ പറയുന്നു. പിന്നീട് തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിപ്പം വയ്ക്കാനും തുടങ്ങി. കലീമിനെ സാധാരണ കുട്ടികളുടെ ജീവിതത്തിലേക്ക് എത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തുച്ഛവരുമാനം മാതാപിതാക്കളുടെ ആഗ്രഹത്തിന് തടസം നില്‍ക്കുകയാണ്.മകന്റെ അസാധാരണ രോഗത്തിന് ചികിത്സ തേടി മാതാപിതാക്കൾ ഈയിടെയാണ് ഒരു ഡോക്ടറെ കണ്ടത്. കൈപ്പത്തികൾ മാത്രം അസാധാരണമായി വളരുന്ന രോഗത്തെക്കുറിച്ച് താൻ ആദ്യമായാണ് അറിയുന്നതെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. കൈകളുടെ വളര്‍ച്ച തുടര്‍ന്നാല്‍ അത് ഹൃദയ രക്ത ധമനികളില്‍ പ്രഷര്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇത് കലീമിന്റെ ആയുസ്സ് കുറക്കാന്‍ കാരണമായേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അസുഖ കാരണം വ്യക്തമല്ലെങ്കിലും ലിംഫാന്‍ജിയോമയോ (ലിംഫാറ്റിക് സിസ്റ്റത്തിലുണ്ടാകുന്ന വൈരൂപ്യം) ഹാമര്‍ട്ടോമയോ ആയിരിക്കുമെും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

hand

kaleem1 hand1

kaleem2

kaleem3


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News