Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: സി.ബി.ഐ ക്കു സ്വയംഭരണാവകാശം നല്കാമെന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ധനമന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് സത്യവാങ്മൂലം തയ്യാറാക്കി സമർപ്പിച്ചത്.സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയെ ചെയർമാനാക്കി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട കൊളീജിയം നടപ്പിലാക്കാനും തീരുമാനിച്ചു.പ്രസിഡണ്ടിന്റെ അനുമതിയോടെ മാത്രമേ ഡയറക്ടറെ മാറ്റാൻ കഴിയൂ എന്ന നിർദേശവും സത്യവാങ്മൂലത്തിലുണ്ട്.സി.ബി.ഐയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും നിലനിർത്താനുള്ള നിർദ്ദേശങ്ങളും സത്യവാങ്മൂലത്തിലുണ്ട്.
Leave a Reply