Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദേഷ്യം എല്ലാവര്‍ക്കും വരും. എന്നാല്‍ പലപ്പോഴും നിയന്ത്രിക്കാന്‍ പറ്റാത്ത ദേഷ്യം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നതാണ് സത്യം…. ഇത്തരത്തില്‍ അമിത കോപം ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെത്തന്നെ ബാധിയ്ക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല മാനസികമായും പല പ്രശ്‌നങ്ങളും ഇതുണ്ടാക്കും. എന്നാല്‍ ദേഷ്യം വന്നാല്‍ അത് പ്രകടിപ്പിക്കുക തന്നെ വേണം അതല്ലാതെ ആ ദേഷ്യം മനസ്സില്‍ വെച്ചു കൊണ്ടിരുന്നാല്‍ അതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ദേഷ്യം നിയന്ത്രിയ്ക്കാന്‍ ചില വഴികള്‍ പലര്‍ക്കും പല തരത്തിലായിരിക്കും ദേഷ്യം വരുന്നത്. എന്തൊക്കെയാണ് ദേഷ്യത്തിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നറിയാമോ?
ദഹനപ്രശ്‌നങ്ങള്‍
ദഹനപ്രശ്‌നങ്ങള്‍ പലപ്പോഴും ദേഷ്യക്കാരില്‍ കൂടുതലായിരിക്കും. നിങ്ങള്‍ എപ്പോള്‍ ദേഷ്യത്തോടെ ഇരിക്കുന്നുവോ ആ സമയം നമ്മുടെ നാഡീവ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുന്നു. ഇത് നമ്മുടെ രക്തയോട്ടത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നു. ഇത് നമ്മുടെ ദഹന പ്രവര്‍ത്തനങ്ങളെ താളം തെറ്റിയ്ക്കുന്നു.
തലവേദന
തലവേദനയാണ് പലപ്പോഴും ദേഷ്യം വരുന്നതിന്റെ ഫലമായുണ്ടാകുന്ന ആദ്യത്തെ ആരോഗ്യപ്രശ്‌നം. അമിത കോപക്കാരില്‍ ഇത്തരത്തിലുള്ള തലവേദന സാധാരണമാണ്. ഇത് ഡിപ്രഷനിലേക്ക് ഇവരെ കൊണ്ടെത്തിക്കും എന്നതാണ് സത്യം.
ഉറക്കക്കുറവ്
അമിത കോപം ഉണ്ടാക്കുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ് ഉറക്കമില്ലായ്മ. ഇത് നമ്മുടെ മാനസിക സമ്മര്‍ദ്ദം ഉയര്‍ത്തും എന്നതാണ് ഓര്‍മ്മവെയ്‌ക്കേണ്ടത്. ഉറക്കമില്ലായ്മ ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങളും പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക
ഡിപ്രഷന്‍
അടക്കാന്‍ പറ്റാത്ത ദേഷ്യം പലപ്പോഴും ഡിപ്രഷനിലേക്കാണ് എത്തിക്കുക. ഈ ഡിപ്രഷനില്‍ നിന്ന് പിന്നീട് കരകയറാന്‍ പ്രയാസമായിരിക്കും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ദേഷ്യം നിയന്ത്രിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.
ഉത്കണ്ഠ
ഉത്കണ്ഠ നല്ലതാണ്. എന്നാല്‍ അമിത കോപം സൃഷ്ടിക്കുന്ന ഉത്കണ്ഠയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നം ജനറലൈസ്ഡ് ആന്‍ക്‌സൈറ്റി ഡിസോര്‍ഡര്‍ എന്ന പ്രശ്‌നത്തിലേക്ക് നമ്മളെ എത്തിക്കുന്നു. ലോകത്തില്‍ ലക്ഷക്കണക്കിനു പേരെയാണ് ഇത്തരത്തിലുള്ള പ്രശ്‌നം ബാധിച്ചിരിയ്ക്കുന്നത്.
രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും സ്വാഭാവികമായും നമുക്ക് ദേഷ്യം വരുമ്പോള്‍ നമ്മുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും . മാത്രമല്ല ഇത് ഹൃദയാഘാതമെന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യും.
ഹൃദയാഘാതം
അമിത ദേഷ്യത്തിന്റെ അവസാനമാണ് ഹൃദയാഘാതം എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഈ അടുത്ത കാലത്തായി നടത്തിയ പഠനങ്ങളില്‍ അമിത ദേഷമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ ഹൃദയാഘാത സാധ്യത കണ്ടെത്തിയത്.