Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:33 am

Menu

Published on October 15, 2015 at 3:29 pm

മോഷ്ടിച്ച ബാഗില്‍ വിലപിടിപ്പുള്ള രേഖകളുണ്ടെങ്കില്‍ ഇരകള്‍ക്ക് എത്തിച്ച് കൊടുക്കുന്ന കള്ളന്‍!

this-thief-wiill-return-all-important-documents-to-the-victims

മുംബൈ: കള്ളനാണെങ്കിലും മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ പ്രധാന രേഖകള്‍ വല്ലതുമുണ്ടെങ്കില്‍ അത് ഇരയായ വ്യക്തിക്ക് എത്തിച്ചു കൊടുക്കും. ഇത് കഴിഞ്ഞ ദിവസം മുംബൈയില്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത കിഷോര്‍ സുബ്രഹ്മണ്യന്‍ മദാലി എന്ന കള്ളന്റെ കഥ.

61 വയസ്സുള്ള കിഷോറിന് ഏഴ് ഭാഷകളറിയാമെന്ന് പൊലീസ് പറയുന്നു. വിദേശികളാണ് ഇയാളുടെ പ്രധാന ഇരകള്‍. അവരുമായി ചങ്ങാത്തം കൂടി അവരുടെ കൈവശമുള്ള ബാഗുകളുമായി മുങ്ങുകയാണ് രീതി.
‘നിറയെ ബാഗുകളുമായി നില്‍ക്കുന്ന വിദേശികളുടെ അടുത്തു ചെന്ന് പരിചയപ്പെടുകയാണ് കിഷോറിന്റെ ആദ്യ പരിപാടി. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഇയാള്‍ പെട്ടെന്ന് അവരുമായി ചങ്ങാത്തമാവും. ഇരകള്‍ക്ക് ടോയിലറ്റിലോ മറ്റോ പോവണമെന്നുണ്ടെങ്കില്‍, ബാഗുകളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും. അവര്‍ വരുമ്പോഴേക്കും വിലപിടിപ്പുള്ള ബാഗുകളുമായി കിഷോര്‍ മുങ്ങിയിരിക്കും’ കിഷോറിനെ അറസ്റ്റ് ചെയ്ത റെയില്‍വേ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

തുണിമില്‍ തൊഴിലാളിയായിരുന്ന കിഷോര്‍ കടുത്ത മദ്യപാനിയാണ്. ഇതിനാല്‍, ഭാര്യ ഉപേക്ഷിച്ചു പോയി. പിന്നീട്, പൂര്‍ണ്ണ സമയ മോഷണമാണ് പണി. എന്നാല്‍, തന്റെ മുന്നിലെത്തുന്ന ബാഗുകളില്‍ വിലപിടിപ്പുള്ള രേഖകള്‍ ഉണ്ടങ്കില്‍, അവ ഉടമസ്ഥന് എത്തിക്കുന്ന നല്ല ശീലമുണ്ട് ഇയാള്‍ക്കെന്ന് പൊലീസ് പറയുന്നു.
ആഗസ്ത് മാസമാണ് സൗദി അറേബ്യയില്‍ താമസിക്കുന്ന ദേവിദാസന്‍ ശിവറാം സോനാര്‍ എന്നയാളുടെ ബാഗുമായി കിഷോര്‍ പോയത്. മാംഗ്ലൂര്‍ എക്സ്പ്രസിലായിരുന്നു കവര്‍ച്ച. ബാഗ് തുറന്നു നോക്കിയപ്പോള്‍ ദേവി ദാസന്റെ പാസ്പോര്‍ട്ട് ഇയാളുടെ കണ്ണില്‍ പെട്ടു. ഉടന്‍ തന്നെ സൗദി എംബസിയില്‍നിന്ന് ദേവിദാസന്റെ വിലാസം സംഘടിപ്പിച്ച് പാസ്പോര്‍ട്ട് എത്തിച്ചു കൊടുത്തതായി പൊലീസ് പറയുന്നു.
തമിഴ്നാട്ടിലെ അണ്ണാമലൈ സര്‍വകലാശാലയില്‍ പഠിക്കുന്ന നൈജീരിയന്‍ വിദ്യാര്‍ത്ഥി റുകോ മിഗാ മുഫിജയ്ക്കും സമാനമായ അനുഭവമുണ്ടായി. മോഷ്ടിക്കപ്പെട്ട ബാഗില്‍ ഉണ്ടായിരുന്ന പാസ്പോര്‍ട്ട് റുകോയ്ക്ക് ഇയാള്‍ അയച്ചു കൊടുത്തു. തീര്‍ന്നില്ല, പാസ്പോര്‍ട്ട് കിട്ടിയോ എന്ന് വിളിച്ചു ചോദിച്ച് ഉറപ്പിക്കുകയും ചെയ്തു ഈ കള്ളന്‍.

Loading...

Leave a Reply

Your email address will not be published.

More News