Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വന്തം വിവാഹം നടക്കാത്തതിന്റെ നൈരാശ്യത്തിൽ യുവാവ് സഹോദരങ്ങളുടെ മൂന്ന് മക്കളെ തീ വച്ച് കൊലപ്പെടുത്തി. ആന്ദ്രപ്രദേശിനടുത്ത് നിസാമബാദ് പട്ടണത്തിലെ കര്‍ഷക പ്രമുഖനായ രഘുപതി റെഡ്ഡിയുടെ മകനായ നരേന്ദ്രറെഡ്ഡിയാണ് തന്റെ സഹോദരങ്ങളുടെ മക്കളായ ശ്രീ(9),അക്ഷയ(6), ഖുഷി(4)എന്നീ മൂന്ന് പെണ്‍കുട്ടികളെ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയത്.ഇയാൾ കുട്ടികളെ കാറില്‍ കയറ്റി 40 കിലോമീറ്റര്‍ അകലെ വിജനമായ സ്ഥലത്ത് വച്ച് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.കുട്ടികളെ കാണാതായപ്പോൾ ബന്ധുക്കൾ പരിഭ്രാന്തരായി. രാത്രി പത്തരയായപ്പോൾ നരേന്ദ്ര റെഡഡി സഹോദരനെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും തന്റെ എല്ലാ സഹോദരങ്ങളും വിവാഹം കഴിച്ചിട്ടും തനിക്കു മാത്രം അതിനു സാധിക്കാത്തതിന്റെ നിരാശയിലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇയാൾ പറഞ്ഞു.അപ്പോൾ തന്നെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഒരു പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി.കുട്ടികളുടെ മൃതദേഹത്തിനടുത്ത് നിന്ന് നരേന്ദ്രയുടെ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്.ചിലപ്പോൾ ഇയാള്‍ ആത്മഹത്യ ചെയ്യാനായി നദിയില്‍ ചാടിയിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.നരേന്ദ്രയുടെ മൃതദേഹത്തിനായി പോലീസ് തിരച്ചിൽ നടത്തി വരുന്നു.
Leave a Reply