Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍ : പല രൂപത്തിലും ഭാവത്തിലുമുള്ള മിന്നലിന്റെ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഒരു പക്ഷെ മിന്നലിന് പിറകെ വരുന്ന ഇടിമുഴക്കത്തിന്റെ ചിത്രം കണ്ടവരായി ആരുമുണ്ടാകില്ല. എന്നാൽ ഇടിമുഴക്കതതിന്റെ ചിത്രം പകർത്തി അതിൽ വിജയം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ഗവേഷകർ.ശബ്ദതരംഗങ്ങളെ ചിത്രരൂപത്തില്‍ മാറ്റിയാണ് ശാസ്ത്രജ്ഞര്‍ ഇടിമുഴക്കത്തിന് രൂപം നല്‍കിയത്. കൃത്രിമമായി നിര്‍മ്മിച്ച ഇടിമിന്നലും ഇടിമുഴക്കവും ഉപയോഗിച്ചായിരുന്നു പരീക്ഷണം. കൃത്രിമ ഇടിമിന്നലും ഇടിമുഴക്കവും സംഭവിക്കുന്നതിന്റെ പരിസരത്ത് പലയിടത്തായി സ്ഥാപിച്ച മൈക്രോഫോണുകള്‍ ഉപയോഗിച്ചാണ് ഇടിമുഴക്കത്തിന്റെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. 15 മൈക്രോഫോണുകള്‍ ഉപയോഗിച്ചായിരുന്നു വിവരശേഖരണം. ആകാശത്ത് പ്രത്യേകതരം മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴോ മേഘങ്ങള്‍ക്കുള്ളിലെമര്‍ദ്ദവ്യതിയാനങ്ങളോ ആണ് ഇടിമിന്നല്‍ ഉണ്ടാക്കുന്നത്. മേഘങ്ങളില്‍ നിന്നും ഭൂമിയുടെ ഉപരിതലത്തിലേക്കാണ് മിന്നല്‍ പ്രവഹിക്കുക. സഞ്ചരിക്കുന്ന അന്തരീക്ഷ വായുവിലെ ഭാഗത്തെ മിന്നല്‍ ചൂട് പിടിപ്പിക്കും, ഒപ്പം വലിയ തോതില്‍ ഊര്‍ജ്ജം അന്തരീക്ഷത്തില്‍ നിന്നും ഭൂമിയിലേക്ക് പ്രവഹിക്കുകയും ചെയ്യും. ഈ ഊര്‍ജ്ജമാണ് ഇടിമുഴക്കമായി കാണുന്നത്. കൂടുതല്‍ ഊര്‍ജ്ജം പ്രവഹിക്കുമ്പോള്‍ ഇടിമുഴക്കത്തിന്റെ ശേഷിയും വര്‍ധിക്കും.ശാസ്ത്രജ്ഞര്‍ കൃത്രിമമായി മിന്നലും ഇടിമുഴക്കവും സൃഷ്ടിക്കുന്നതിന്റെ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്.
–
–