Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:46 am

Menu

Published on June 3, 2013 at 12:36 pm

പന്നിക്കുവെച്ച കെണിയില്‍വീണ പുലിയെ രക്ഷിച്ചു

tiger-trapped-in-kerala

കോന്നി(പത്തനംതിട്ട): പന്നിക്കുവെച്ച കെണിയില്‍ പെട്ടുപോയ പുള്ളിപ്പുലിക്ക് ഒടുവില്‍ വനപാലകരുടെ സഹായത്താല്‍ രക്ഷ. കോന്നി വനത്തിലെ ആവോലിക്കുഴിയില്‍ കെണിയില്‍പ്പെട്ട പെണ്‍പുലിയെയാണ് സാഹസികമായി രക്ഷിച്ചത്.രണ്ടുദിവസമായി കുരുക്കില്‍പ്പെട്ട് കിടക്കുകയായിരുന്നുവെന്ന് കരുതുന്നു. എട്ടുവയസ്സ് പ്രായം കണക്കാക്കുന്ന പുലിക്ക് 45 കിലോ തൂക്കം ഉണ്ട്. വനഭൂമിയോടുചേര്‍ന്നുകിടക്കുന്ന ചാവരുകുഴിയില്‍ കമലമ്മയുടെ പുരയിടത്തിലെ കെണിയിലാണ് പുലി വീണത്. ഓട്ടോറിക്ഷയുടെ ആക്‌സിലേറ്റര്‍ കേബിള്‍ ഉപയോഗിച്ചായിരുന്നു കെണി തയ്യാറാക്കിയിരുന്നത്. പുലിയുടെ വയറിന്റെ ഭാഗത്താണ് കുരുക്കുവീണത്. അനങ്ങാന്‍പോലും പറ്റാത്ത വിധമായിരുന്നു.
ഞായറാഴ്ച രാവിലെ ആവോലിക്കുടി ജയപ്രകാശിന്റെ വാഴക്കൃഷിയിടത്തില്‍ പണിക്കെത്തിയ കരുണാകരനാണ് പുലിയെ കണ്ടത്. ഇദ്ദേഹം വിവരം അറിയിച്ചതനുസരിച്ച് കോന്നി റെയ്‌ഞ്ചോഫീസര്‍ രാഹുല്‍, ഫോറസ്റ്റര്‍മാരായ പാപ്പച്ചന്‍, സലിം എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും എത്തി. വിവരം അറിഞ്ഞതോടെ ആവോലിക്കുഴി വനത്തിലേക്ക് ജനപ്രവാഹമായി.കോന്നി പോലീസും സംഭവസ്ഥലത്തെത്തി. ഒരുമണിയോടെ പത്തനംതിട്ട എലിഫന്റ് സ്‌ക്വാഡിലെ ഡോ.ഗോപകുമാറും സഹായി പുല്ലാട് ജിതിനും എത്തി. മരുന്ന് കുത്തിവെച്ചുമയക്കിയ പുലിയെ പ്രത്യേക കൂട്ടിലാക്കി പ്രത്യേക വാഹനത്തില്‍ കയറ്റി മണ്ണാറപ്പാറ റേഞ്ചോഫീസിലേക്ക് കൊണ്ടുപോയി. രക്ഷപ്പെടുത്തിയ പെണ്‍പുലിയെ ഞായറാഴ്ച വൈകീട്ട് മണ്ണാറപ്പാറ വനത്തില്‍ തുറന്നുവിട്ടു. വെറ്ററിനറി സര്‍ജന്‍ ഡോ. ഗോപകുമാര്‍ പുലിയെ പരിശോധിച്ചു. പരിക്കോ രോഗമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. .

Loading...

Leave a Reply

Your email address will not be published.

More News