Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:38 am

Menu

Published on March 29, 2017 at 11:56 am

ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നോ? ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

tips-for-android-phone-and-battery-life

എന്തിനും ഏതിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ് നമുക്ക് ചുറ്റും. അധികം സമയം ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാന്‍ പലര്‍ക്കും സാധിക്കില്ല. ഇത്തരക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമുണ്ട്. ഫോണിന്റെ ബാറ്ററി ലൈഫ്.

തുടര്‍ച്ചയായി കുറച്ച് മണിക്കൂറുകള്‍ ഉപയോഗിച്ചാല്‍ തീര്‍ന്നു ഫോണിന്റെ കാര്യം. പുതിയ അമേള്‍ഡ്/എല്‍സിഡി ഡിസ്പ്ലേയും ആപ്ലിക്കേഷനുകളും എല്ലാം ചേര്‍ന്ന് ബാറ്ററി ചാര്‍ജ് ഊറ്റിയൂറ്റിയെടുക്കുന്നതിന് പരിഹാരമായി പവര്‍ ബാങ്കുകള്‍ രംഗത്തെത്തിയിരുന്നു. എങ്കിലും ചില കാര്യങ്ങള്‍ ഒന്ന്  ശ്രദ്ധിച്ചാല്‍ ഫോണ്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നത് തടയാം.

tips-for-android-phone-and-battery-life3

ഈയിടെ പുറത്തിറങ്ങിയ മിക്ക ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലും ഇന്‍ബില്‍റ്റ് ആയിട്ടുള്ള ബാറ്ററിയാണുള്ളത്. പല ഫോണുകളിലും 3000 എംഎഎച്ച് വരെയൊക്കെ ബാറ്ററി ശേഷിയുണ്ടെങ്കിലും നെറ്റ് ഉപയോഗവും മറ്റും കൂടുമ്പോള്‍ ഒരുപാടു നേരം ബാറ്ററി നില്‍ക്കണം എന്നില്ല.

ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സ്മാര്‍ട്ട് ഫോണുകള്‍ക്കും അമോള്‍ഡ് സ്‌ക്രീന്‍ ആയിരിക്കും. ഇതില്‍ സ്‌ക്രീനിലെ നിറങ്ങളെ പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. സ്‌ക്രീന്‍ കറുത്ത നിറത്തില്‍ ആകുമ്പോള്‍ അവ കൂടുതല്‍ ചാര്‍ജെടുത്ത് പ്രകാശിപ്പിക്കേണ്ടി വരുന്നില്ല. അതിനാല്‍ തന്നെ ബാറ്ററി എളുപ്പം തീര്‍ന്നു പോവില്ല. ഇങ്ങനെയുള്ള ഫോണുകളില്‍ കറുത്ത നിറത്തിലുള്ള വാള്‍പേപ്പര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

tips-for-android-phone-and-battery-life2

ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഉപയോഗിക്കാത്ത വിന്‍ഡോകള്‍ എല്ലാം ഷട്ട് ഡൗണ്‍ ചെയ്യുന്ന സംവിധാനമാണ് ഡോസ് മോഡ്. ആന്‍ഡ്രോയ്ഡ് മാഷ്മലോ, നൂഗട്ട് ഫോണുകളിലാണ് ഇതുള്ളത്. എത്ര നേരം ടച്ച് സ്‌ക്രീന്‍ ഓണ്‍ ആവാതിരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി നെറ്റ്വര്‍ക്ക് കണക്ഷന്‍, ജി.പി.എസ്, വൈഫൈ സ്‌കാനിംഗ്, സിങ്ക്രോണൈസേഷന്‍ എന്നിവ ഓരോന്നായി ഓഫാവും.

ഫോണില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ എപ്പോഴും അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാറ്ററി ഉപയോഗവും മെമ്മറിയും കൂടുതല്‍ മികച്ച രീതിയിലാക്കിയായിരിക്കും ഓരോ ആപ്പും പുതിയ പതിപ്പ് പരിഷ്‌കരിക്കുന്നത്. ആവശ്യമില്ലാത്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കും. ബാറ്ററി ചാര്‍ജും റാം കപ്പാസിറ്റിയും കുറയ്ക്കും.

tips-for-android-phone-and-battery-life1

ഓട്ടോ ബ്രൈറ്റ്നെസ് മോഡില്‍ ഇടുമ്പോള്‍ ബാറ്ററി ചാര്‍ജ് പോകുന്ന വഴിയറിയില്ല. ഓരോ തവണയും ആവശ്യമായ തെളിച്ചം ക്രമീകരിച്ചു വയ്ക്കുന്നതാണ് നല്ലത്. ഏറ്റവും കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്ന ഒന്നാണ് മൊബൈല്‍ സ്‌ക്രീന്‍ എന്ന് ഓര്‍ക്കുക.

ആവശ്യമെങ്കില്‍ മാത്രം ഫോണില്‍ വൈബ്രേഷന്‍ മോഡ് ഓണാക്കിയാല്‍ മതി. കാരണം റിംഗ് ചെയ്യുന്നതിനേക്കാള്‍ പവര്‍ വൈബ്രേറ്റ് ചെയ്യാനായി ഉപയോഗിക്കപ്പെടുന്നുണ്ട്. സ്‌ക്രീനില്‍ തൊടുമ്പോള്‍ അനുഭവപ്പെടുന്ന വൈബ്രേഷനും ചെറിയ ശബ്ദങ്ങളും ബാറ്ററി പവര്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. ഹാപ്ട്ടിക് ഫീഡ്ബാക്ക് എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഈ സെറ്റിംഗും ഓഫാക്കി വെയ്ക്കണം.

മിക്ക സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലിഥിയം-അയണ്‍ ബാറ്ററിയോ ലിഥിയം-പോളിമര്‍ ബാറ്ററിയോ ആണ് ഉണ്ടാവുക. നൂറു ശതമാനം ചാര്‍ജ് തീര്‍ന്നിട്ട് ചാര്‍ജ് ചെയ്യാമെന്നു കരുതി നില്‍ക്കരുത്. അതുപോലെത്തന്നെ നൂറു ശതമാനം ചാര്‍ജാവാനും നില്‍ക്കേണ്ട. കുറഞ്ഞ വോള്‍ട്ടേജ് പ്രശ്നങ്ങള്‍ ഉള്ളവയാണ് ഇത്തരത്തിലുള്ള ബാറ്ററികളില്‍ പലതും. 20-90 ശതമാനം ചാര്‍ജ് നിലനില്‍ക്കുന്ന രീതിയില്‍ മാത്രം ബാറ്ററി ചാര്‍ജ് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News