Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 1:44 pm

Menu

Published on September 16, 2015 at 12:10 pm

മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനിടെ യുവതികളുടെ ടോപ്‌ലെസ് പ്രതിഷേധം

topless-femen-disrupt-muslim-conference-in-france-get-kicked

പാരിസ്: മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനിടെ  ടോപ്‌ലെസായി യുവതികളുടെ പ്രതിഷേധം.  ഫെമിൻ എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്.മുസ്ലീം സ്ത്രീകൾക്ക് സമൂഹത്തിലുള്ള പങ്ക് എന്ന വിഷയത്തിൽ സംസാരിക്കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറിയ യുവതികൾ ഇവരിൽ നിന്ന് മൈക്ക് തട്ടിയെടുക്കുകയായിരുന്നു. ആരും ഞങ്ങളെ കീഴ്പ്പെടുത്തേണ്ട, ഞാനാണ് എന്‍റെ പ്രവാചകൻ എന്നിങ്ങനെ ഇവർ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഉടൻ പരിപാടിയുടെ സംഘടാകർ വേദിയിലെത്തുകയും യുവതികളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പൊലീസിന് കൈമാറുകയുമായിരുന്നു. ഭർത്താവിന് ഭാര്യമാരെ അടിക്കാമോ, ഇല്ലയോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ക്ലാസെന്നും അതിനെതിരെയാണ് തങ്ങൾ പ്രതിഷേധം നടത്തിയതെന്നും ഫെമിനിസ്റ്റ് സംഘാടന വക്താവ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News