Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിശാഖപട്ടണം: ലിംഗമാറ്റ ശസ്ത്രക്രിയ വഴി പുരുഷൻ സ്ത്രീയായപ്പോൾ ജോലി നഷ്ടമായ ട്രാന്‍സ്ജെന്റര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ നാവിക സേനയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയായ സാബി (30) ആണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ജോലിയിൽ പ്രവേശിച്ചപ്പോൾ പുരുഷനായിരുന്നു. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ വഴി സ്ത്രീയായി. സ്ത്രീയായതിനാൽ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. ഇപ്പോൾ ഈ പിരിച്ചുവിടലിനെതിരെയാണ് ഇവർ കോടതിയെ സമീപിക്കാൻ പോകുന്നത്.
ലിംഗാവസ്ഥ മാനദണ്ഡമാക്കിയാണ് ഇവരെ പിരിച്ചു വിട്ടത്. സര്‍വീസ് നോ ലോംഗര്‍ റിക്വയേര്‍ഡ് (എസ്‌എന്‍എല്‍ആര്‍) അടിസ്ഥാനമാക്കിയാണ് ഈ പിരിച്ചുവിടൽ. നാവിക സേനയിലെ മാനദണ്ഡങ്ങൾക്ക് എതിരാവും ഈ ലിംഗമാറ്റം എന്നതുകൊണ്ടാണ് ഇത്തരം ഒരു സമീപനം എടുക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം അവസാനം മുംബൈയില്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ വഴിയാണ് ഇവർ അംഗം പെണ്ണായി മാറിയത്. 7 വര്ഷങ്ങള്ക്കു മുമ്പ് ജോലിയിൽ കയറുമ്പോൾ ഇവർ പുരുഷനായിരുന്നു. ജൻഡർ കാണിക്കേണ്ട കോളത്തിൽ പുരുഷൻ ആയിരുന്നു എഴുതിയത്. പക്ഷെ പിന്നെയാണ് ഈ മാറ്റം.
ഭിന്നലിംഗക്കാരെയോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരെയോ സേനയിൽ എടുക്കാൻ നിയമം അനുവദിക്കില്ല എന്നത് കാരണം തന്നെയാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതും. ഇവർ പിനീട് സാരി ഉടുക്കുകയും മുടി നീട്ടുകയും എല്ലാം ചെയ്തിരുന്നു.
നേവിയിലെ ഡോക്ടറോട് ഇവർ ശസ്ത്രക്രിയയുടെ ബന്ധപ്പെട്ട് സഹായം തേടിയിരുന്നെങ്കിലും ലഭിക്കാഞ്ഞതിനെ തുടർന്ന് അവധി എടുക്കുകയായിരുന്നു. അങ്ങനെ 22 ദിവസത്തെ അവധിക്ക് പോയ ഇവർ രഹസ്യമായി ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.
എന്നാൽ പിന്നീട് മൂത്രാശയ അണുബാധ വന്നതിനെ തുടര്‍ന്ന് ചികിത്സ ചെയ്യേണ്ടി വന്നപ്പോൾ സാബിക്ക് തന്റെ ലിംഗമെന്തെന്ന് വെളിപ്പെടുത്തേണ്ടിവരികയായിരുന്നു. നേവിയിൽ ജോലി ചെയ്യാൻ ഇവർ പര്യാപ്തയല്ല എന്നും പറഞ്ഞു മറ്റു ഉദ്യോഗസ്ഥർ മാനസികമായി തളർത്തുകയും ചെയ്തു.
എന്നാൽ ഇന്ത്യൻ നേവിയുടെ നിയമാവലി അനുസരിച്ചു ഒരു ട്രാന്‍സ്ജെന്ററിനു സേനയിൽ ജോലി ചെയ്യാൻ പാടില്ല.
Leave a Reply