Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:45 pm

Menu

Published on May 20, 2015 at 2:14 pm

യാത്രയിൽ സൗന്ദര്യം നിലനിർത്താൻ ഇതാ ചില മാർഗ്ഗങ്ങൾ ..!

travel-beauty-tips

യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല.എന്നാൽ സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ വയക്കുന്നവര്‍ക്ക് യാത്രകള്‍ ഒരു പ്രശ്‌നം തന്നെയാണ്. പൊടിയും കാലവസ്ഥയുമെല്ലാം ഒരു പക്ഷെ സ്കിനിന് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.ഇത്തരം സാഹചര്യങ്ങളിൽ യാത്ര ഒഴിവാക്കുകയാണ് മിക്കവാറും ശ്രമിക്കുക. എന്നാൽ ഇനി സൗന്ദര്യപ്രശ്നങ്ങളെ ഭയന്ന് യാത്ര ഒഴിവാക്കേണ്ട ആവശ്യമില്ല .ഇത് തടയാനും ചില വഴികളുണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം….

യാത്ര ചെയ്യാന്‍ പോകുന്നതിനു ഒരു ദിവസം മുമ്പു തന്നെ കട്ടിയില്‍ മോയ്‌സ്ചര്‍ പുരട്ടുക. സ്‌കിന്നില്‍ ജലാംശം നിലനിര്‍ത്തുന്നതിനു ഇതു സഹായിക്കും.

Eyes-Makeup

യാത്രകള്‍ പോകുമ്പോള്‍ ഫൗണ്ടേഷന്‍ ക്രീം കഴിവതും ഒഴിവാക്കുക. ഇത് മുഖം കൂടൂതല്‍ വരണ്ടതാക്കാന്‍ ഇട വരുത്തും.

how-to-make-a-travel-makeup-palette-16

കണ്ണുകളിലെ അമിതമായ മേയ്ക്കപ്പ് യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക. കണ്‍മഷി പോലുള്ളവ കൂടുതല്‍ ഉപയോഗിച്ചാല്‍ ഇത് പരക്കാനും കണ്ണിനടിയില്‍ കറുപ്പുണ്ടാകാനും കാരണമാകും. വാട്ടര്‍ പ്രൂഫ് ഐലൈനര്‍, മസ്‌കാര എന്നിവ മാത്രം ഉപയോഗിക്കുക.

670px-Apply-Makeup-Like-Flo,-the-Progressive-Girl-Step-4

യാത്രയ്ക്കിടെ മുഖം കൈകൊണ്ട് തൊടാതിരിക്കുക. നിങ്ങളുടെ കൈകളില്‍ ധാരാളം ബാക്ടീരിയകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മുഖത്ത് മേക്കപ്പ് ഇടുന്ന സമയത്ത് ആന്റീബാക്ടീരിയല്‍ ഹാന്റ് വാഷ് ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

86fbefed37516570_How-to-Wash-Face.preview

 

യാത്ര പോകുമ്പോൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് നിങ്ങളുടെ ചുണ്ടുകൾ വരണ്ടത് പോലെയാകാൻ ഇടവരുത്തും.അതുകൊണ്ട് ലിപ്സ്റ്റിക്കിനു പകരം ലിപ് ഗ്ലോസ് ഉപയോഗിക്കാം.അതുപോലെ, ലിപ്‌സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ലിപ് ബാം പുരട്ടാന്‍ മറക്കരുത്. ലിപ്‌സ്റ്റിക് ഉപയോഗിച്ചില്ലെങ്കില്‍ തന്നെ ലിപ്ബാം പുരട്ടുന്നത് നല്ലതായിരിക്കും.

lipstick
യാത്രകള്‍ പോകുമ്പോള്‍ ടിവി കാണുന്നതും ലാപ്‌ടോപ്പ് നോക്കുന്നതുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് കണ്ണുകള്‍ ചുവക്കുന്നതിനും കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നതിനും ഇട വരുത്തും. നല്ലപോലെ ഉറങ്ങുന്നതും വളരെ പ്രധാനം. കണ്ണുകളുടെ മാത്രമല്ല, ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും ഇത് പ്രധാനമാണ്.

BC731X-makeup_2718170b

ഒരു അണ്ടര്‍ ഐ ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കണ്ണിനടിയില്‍ പുരട്ടുന്നത് കണ്ണിനടിയിലെ ചര്‍മത്തിന് സംരക്ഷണം നല്‍കും.കണ്ണിന്റെ ക്ഷീണം കുറച്ചു കാണിയ്ക്കുകയും ചെയ്യും.

Aiswarya Rai S Makeup Man S One Day Salary Is One Lakh

യാത്ര ചെയ്യുമ്പോള്‍ കൈകളില്‍ ധാരാളം അണുക്കളുണ്ടാകാന്‍ സാധ്യതയുണ്ട്. കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. കൈകള്‍ കൊണ്ട് എപ്പോഴും മുഖത്തു തൊടുന്ന ശീലം ഒഴിവാക്കുകയും ചെയ്യുക.

Eye-Make-Up-Tips-For-Girls-2015

യാത്ര ചെയ്തുകഴിയുമ്പോള്‍ മുഖചര്‍മത്തില്‍ പൊടിയും അഴുക്കുമാകാന്‍ സാധ്യത കൂടുതലാണ്. ഇത് മുഖക്കുരു പോലുള്ള പല ചര്‍മപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഇതൊഴിവാക്കാന്‍ പുറത്തു പോയി വന്നാല്‍ മുഖം നല്ലപോലെ കഴുകുക. ദിവസവും നാലഞ്ചു തവണയെങ്കിലും മുഖം കഴുകുന്നത് ചര്‍മം വൃത്തിയാവാന്‍ സഹായിക്കും.

 

 

Loading...

Leave a Reply

Your email address will not be published.

More News