Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:17 am

Menu

Published on October 25, 2016 at 4:40 pm

കഷണ്ടിയില്‍ വരെ മുടി കിളിര്‍ക്കും…ഇതാ ഒരു ഒറ്റമൂലി…!

try-this-banana-mixture-and-happy-with-super-hair-growth

മുടിയെ ബാധിയ്ക്കുന്ന പ്രധാന പ്രശ്നങ്ങളാണ് മുടികൊഴിച്ചില്‍, കഷണ്ടി, അകാലനര തുടങ്ങിയവ. പലര്‍ക്കും ഇത്‌ സൗന്ദര്യ പ്രശ്‌നം മാത്രമല്ല മാനസീക പ്രശ്‌നം കൂടിയാണ്‌. ഇപ്പോഴത്തെ കാലാവസ്ഥയിലും ജീവിതസാഹചര്യത്തിലുമെല്ലാം ഇതിന്റെ കാരണങ്ങളാണ്.ഇതിന് പലരും ആശ്രയിക്കാറ് കൃത്രിമവഴികളെയാണ്. പരസ്യത്തില്‍ കാണുന്ന ഇത്തരം വഴികള്‍ പ്രയോജനം നല്‍കാന്‍ സാധ്യതയേറെ കുറവാണെന്നു മാത്രമല്ല, ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളുമുണ്ടാക്കാം. ഇത്തരം ഘട്ടങ്ങളില്‍ നമുക്കു ധൈര്യമായി പരീക്ഷിയ്ക്കാവുന്നത് സ്വാഭാവിക വഴികളെയാണ്. ഇത്തരം വഴികളില്‍ ഒന്നാണ് പഴം. പഴം ഉപയോഗിച്ചുള്ള ഈ കൂട്ടിന് മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും എ്ന്തിന് കഷണ്ടിയില്‍ വരെ മുടി വളര്‍ത്താനും കഴിവുണ്ട്.ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം…

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട് പഴത്തിനൊപ്പം മുട്ടമഞ്ഞ, ബിയര്‍, തേന്‍ എന്നിവ ചേര്‍ത്താണ് ഈ കൂട്ടു തയ്യാറാക്കുന്നത്.

try-this-banana

പകുതി പഴുത്ത പഴം, ഒരു മുട്ടമഞ്ഞ, ഒരു ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍, അര ഗ്ലാസ് ബിയര്‍ എന്നിവയെടുക്കുക.

ഇവ നല്ലപോലെ കൂട്ടിയിളക്കുക. തലയില്‍ തേയ്ക്കാന്‍ പാകത്തിലുള്ള ക്രീമായി വേണം എടുക്കാന്‍.

banana-hair

ഇത് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം. തലയുടെ അവിടെയിവിടെ മുടി പോയവരെങ്കില്‍, അല്ലെങ്കില്‍ കഷണ്ടിയുള്ളവരെങ്കില്‍ ഈ ഭാഗത്തു പുരട്ടാം.

ഈ മിശ്രിതം തലയില്‍ പുരട്ടി്ക്കഴിയുമ്പോള്‍ ചൂടനുഭവപ്പെടുന്നതു സ്വാഭാവികമാണ്. തലയോടില്‍ മുടിയുടെ ഡെര്‍മിസ് പാളി വരെയെത്തുന്നതാണ് ഇതിനു കാരണം.

Hair

ഒരു മണിക്കൂറിനു ശേഷം ഈ മിശ്രിതം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ചെയ്യുക.മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് സ്വാഭാവികമായി തിളക്കവുംഒതുക്കവും നല്‍കാനും ഈ കൂട്ട് ഏറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News