Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ലഷ്‌കര്‍ ഭീകരൻ മുഹമ്മദ് നവീദിനെ ജീവനോടെ പിടികൂടിയ യുവാക്കൾക്ക് ജമ്മു കാശ്മീർ പോലീസിൽ നിയമനം. ഉധംപൂരിലെ പഖ്‌ലായി സ്വദേശി രാകേഷ് കുമാര്‍ ശര്‍മ, നാനാക് നഗര്‍ സ്വദേശി ബിക്രംജിത് സിങ് എന്നിവരെയാണ് ജമ്മു പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ മാനം ഉയര്‍ത്തിപ്പിടിച്ച ഇവര്‍ക്ക് ജോലി നല്‍കിയാല്‍ മാത്രം പോരെന്നാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കരുതുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ ഇവര്‍ക്ക് ശൗര്യചക്ര ബഹുമതി നൽകാനും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാകേഷിനെ കോണ്‍സ്റ്റബിൾ തസ്തികയിൽ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ബിക്രംജിത് സിങിന്റെ നിയമനത്തിൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഉടൻ സർക്കാരിനെ സമീപിക്കാനാണ് ജമ്മു കാശ്മീർ പോലീസ് തീരുമാനിച്ചിരിക്കുന്നത്. രാജ്യം ഇവരെ ആദരിയ്ക്കുകയാണ്. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തി രണ്ട് ബിഎസ്എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരനെ ഇവർ ജീവനോടെയാണ് പിടികൂടിയത് .
Leave a Reply