Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:31 am

Menu

Published on November 15, 2017 at 11:14 am

യൂസി ബ്രൗസര്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

uc-browser-removed-from-play-store-unexpectedly

പ്ലേ സ്റ്റോറിലെ ഏറെ ജനപ്രീതി നേടിയ ആപ്പ്‌ളിക്കേഷന്‍ ആയ യു സി ബ്രൗസര്‍ പെട്ടെന്ന് അപ്രത്യക്ഷമായി. പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ യു സി ബ്രൗസര്‍ കാണാനില്ല. പ്ലേ സ്റ്റോര്‍ തന്നെ നീക്കം ചെയ്തതാണ് എങ്കിലും കാരണം എന്തെന്ന് എന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

ആന്‍ഡ്രോയിഡ് ബ്രൗസറുകളില്‍ ഏറെ ജനപ്രിയമായതും ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നതുമായ ഈ ബ്രൗസര്‍ നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ പിന്നില്‍ ഗൗരവം നിറഞ്ഞ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാവും എന്ന് ഉറപ്പാണ്. ഒരു പക്ഷെ ഏറ്റവുമധികം ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ കൂടിയാണിത്. വളരെ വേഗത്തില്‍ ചുരുങ്ങിയ ഇന്റര്‍നെറ്റ് ഉപയോഗം മാത്രമെടുത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതാണ് ഈ ബ്രൗസര്‍ ഏറെ ആളുകളെ ആകര്‍ഷിപ്പിച്ചിരുന്നത് . ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും ഈ ആപ്പ് തന്നെയായിരുന്നു പലരുടെയും മികച്ച ഒരു ഉപാധി.

ചൈനീസ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് ആണ് യു സി ബ്രൗസറിന്റെ ഉടമ. പല ഇന്ത്യന്‍ സെര്‍വറുകളും ഈ ബ്രൗസര്‍ വഴി ചൈനയിലേക്ക് ചോര്‍ത്തപ്പെടുന്നു എന്ന തോതിലുള്ള ഒരു അപവാദം ഇടയ്‌ക്കെപ്പോഴോ വന്നിരുന്നു. ഒരുപക്ഷെ ഇതാവാം കാരണം എന്ന് വേണമെങ്കില്‍ നിഗമനത്തില്‍ എത്താം. എന്നാല്‍ യു സി ബ്രൗസറിന്റെ മറ്റൊരു പ്രശ്‌നമാണ് പരസ്യങ്ങളിലൂടെ കടന്നു വരുന്ന കുഴപ്പങ്ങളും പൊല്ലാപ്പുകളും. ഒരുപക്ഷെ ആ രീതിയിലുള്ള എന്തെങ്കിലും കാരണമാവാം ഇതിന് പിന്നില്‍ എന്നും വേണമെങ്കില്‍ കരുതാം. ഇനി ഇതൊന്നുമല്ലെങ്കില്‍ എന്തെങ്കിലും ടെക്നിക്കല്‍ ആയുള്ള അബദ്ധമോ തകരാറോ ആവാനും സാധ്യതയുണ്ട്. ഈ വാദത്തിനു ഊന്നല്‍ കൊടുക്കാന്‍ കാരണം ബ്രൗസറിന്റെ മിനി വേര്‍ഷന്‍ ഇപ്പോഴും പ്ലേയ് സ്റ്റോറില്‍ ലഭ്യമാണ് എന്നത് തന്നെ.

Loading...

Leave a Reply

Your email address will not be published.

More News