Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊറാദാബാദ്: ഉത്തർ പ്രദേശിലെ ഒരു ബിസ്കറ്റ് ഫാക്ടറിയിൽ എല്ലുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. മൊറാദാബാദിലാണ് സംഭവം. ബിസ്ക്കറ്റ് നിർമ്മാണ ഫാക്ടറിയിൽ പരിശോധനയ്ക്കെത്തിയ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഫാക്ടറിയുടെ വിവിധ ഭാഗങ്ങളിൽ എല്ലുകൾ കൂട്ടിയിട്ടതായി കണ്ടത്. റെയ്ഡിനെത്തിയ ഉദ്ദ്യോഗസ്ഥർക്ക് ഫാക്ടറിയിൽ എല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലായിട്ടില്ല.എന്നാൽ ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സിറ്റി മജിസ്ട്രേറ്റ് എ.കെ. ശ്രീവാസ്തവ പറഞ്ഞു. ഇത് മൃഗങ്ങളുടെ അസ്ഥിയാണെന്നാണ് സൂചന. ഈ ഫാക്ടറിയിൽ ബിസ്കറ്റും,റെസ്കുമാണ് നിർമ്മിക്കുന്നത്. ഇവയുടെ സാമ്പിളുകളെടുത്ത് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് മൊറാദാബാദ് ചീഫ് ഭക്ഷ്യ സുരക്ഷ ഓഫീസർ അറിയിച്ചു. ഫാക്ടറി പരിസരത്ത് ഇത്തരത്തിൽ എല്ലുകൾ കൂട്ടിയിടുന്നത് ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പ്രകാരം ലംഘനമാണ്”. ഈ ഫാക്ടറി അസിം ഇക്ബാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.പതിനാല് വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളെ കൊണ്ട് ഇവിടെ പണിയെടുപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
–
Leave a Reply