Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:52 pm

Menu

Published on February 19, 2015 at 12:25 pm

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തന്റെ ഫോട്ടോ സ്ഥാപിക്കണമെന്ന യുപി ഡിജിപിയുടെ നിര്‍ദ്ദേശം വിവാദത്തിൽ

up-cops-told-to-buy-and-frame-their-chiefs-photo

ലഖ്നൗ : സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും  തൻറെ ഫ്രെയിം ചെയ്ത്  തൂക്കണമെന്ന   ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി നിര്‍ദ്ദേശം വിവാദമാകുന്നു.ഉത്തര്‍പ്രദേശിലെ ഡിജിപി എ.കെ.ജയ്നാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അസിസ്റ്റന്റ് ബിപി ജോഗ്ദാന്ത് ആണ് ഇത് പ്രകാരം പോലീസ്  സ്റ്റേഷനുകളിലും കത്തയച്ചിരിക്കുന്നത്. ലക്‌നൗവിലെ ഒരു പ്രത്യേക സ്റ്റുഡിയോയില്‍ നിന്ന് ഫ്രെയിം ചെയ്ത ചിത്രം വാങ്ങണമെന്നാണ് ഉത്തരവിലുള്ള നിര്‍ദേശം. ഒരു ഫോട്ടോയ്ക്ക് 275 രൂപയാണ് വില. എന്നാല്‍ ഉത്തരവിനെ ന്യായീകരിക്കാനാണ് ഡിജിപിയുടെ ഓഫീസിന്റെ ശ്രമം. നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ നൂതന്‍ താക്കൂര്‍ പൊലീസ് മേധാവിക്ക് കത്തയച്ചിരുന്നു. മാര്‍ച്ച് 31ന് ഡിജിപിയുടെ കാലാവധി അവസാനിരിക്കെയാണ് ഫോട്ടോ തൂക്കണമെന്ന ഉത്തരവ് വന്നിരിക്കുന്നത്.ഡിജിപിയുടെ ഉത്തരവിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News