Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 6:24 pm

Menu

Published on March 11, 2014 at 3:54 pm

കംബൈന്‍ഡ് ജിയോ-സയന്‍റിസ്റ്റ് ആന്‍ഡ് ജിയോളജിസ്റ്റ് പരീക്ഷ 2014

upsc-invites-application-for-combined-geo-scientist-and-geologist-exam

കേന്ദ്രസര്‍വീസില്‍ ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ്, ജൂനിയര്‍ ഹെഡ്രോജിയോളജിസ്റ്റ് തസ്തികകളില്‍ 265 ഒഴിവുകളിലെ നിയമനത്തിന് യു.പി.എസ്.സി നടത്തുന്ന കംബൈന്‍ഡ് ജിയോ-സയന്‍റിസ്റ്റ് ആന്‍ഡ് ജിയോളജിസ്റ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ക്ക് മാര്‍ച്ച് 31 വരെ www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത: ജിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ജിയോളജിക്കല്‍ സയന്‍സിലോ അപ്ലയിഡ്  ജിയോളജിയിലോ ജിയോളജിയിലോ മാസ്റ്റര്‍ ബിരുദമുണ്ടായിരിക്കണം. ജിയോഫിസിസിസ്റ്റ് തസ്തികയിലേക്ക് ഫിസിക്സ്,  അപ്ലയിഡ് ഫിസിക്സ്, ജിയോഫിസിക്സ് എന്നിവയില്‍ എം.എസ്സിയുണ്ടാകണം. കെമിസ്റ്റ് തസ്തികയിലേക്ക് കെമിസ്ട്രി, അപ്ലയിഡ് കെമിസ്ട്രി എന്നിവയില്‍ എം.എസ്സിയും ജൂനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ് തസ്തികയില്‍ ജിയോളജി, അപ്ലയിഡ് ജിയോളജി, മറൈന്‍ ജിയോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദവുമുള്ളവരായിരിക്കണം.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലാണ് നിയമനം. 200 രൂപയാണ് അപേക്ഷാഫീസ്. എസ്.ബി.ഐ ശാഖകള്‍ വഴിയോ എസ്.ബി.ഐ നെറ്റ്ബാങ്കിങ് വഴിയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്/മൈസൂര്‍/പട്യാല/ട്രാവന്‍കൂര്‍ എന്നിവ വഴിയോ വിസ/മാസ്റ്റര്‍ കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസടക്കാം. എസ്.സി , എസ്.ടി, വികലാംഗര്‍ , വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. മേയ് 25നാണ് എഴുത്തുപരീക്ഷ. വിശദവിവരങ്ങള്‍ക്ക്:www.upsconline.nic.in ,www.upsc.gov.in  എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News