Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആന്‍ഡ്രോയിഡ് എന്ന് കേള്‍ക്കാത്തവര്‍ കുറവാണ്. മൊബൈല്‍ പ്ലാറ്റ്ഫോം രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസറ്റമാണ് ആന്‍ഡ്രോയിഡ്. പഴകിയാൽ അത് എന്ത് ചെയ്യുമെന്ന് പലർക്കും സംശയമാണ്. എന്നാൽ ഇനി ഇവ ഉപേക്ഷിക്കേണ്ട. പ്രയോജനപ്രദമായ പല കാര്യങ്ങളും പഴയ ആന്‍ഡ്രോയിഡ് ഫോണ്‍ കൊണ്ട് ചെയ്യാവുന്നതാണ്. പാഴാക്കി കളയുന്ന സാധനങ്ങള്‍ കൊണ്ട് വളരെ ഉപകാരപ്രദമായ സാധനങ്ങൾ ഉണ്ടാക്കുന്നവരെ നാം കണ്ടിട്ടുണ്ട്. അതുപോലെ ഫോണും പഴയാതായാൽ മറ്റ് പല കാര്യങ്ങൾക്കും ഉപയോഗിക്കാം.
1.സമയം അറിയുന്നതിനുളള ആപുകളും കാലാവസ്ഥാ ആപുകളും ഉപയോഗിച്ച് നിങ്ങള്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ അറിയാവുന്ന ഒരു ഡിവൈസാക്കി നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാം.
2. പഴയ ഫോണുകള്‍ മ്യൂസിക്ക് സ്‌റ്റോറേജ് ആക്കി ഉപയോഗിക്കാവുന്നതാണ്. ബ്ലൂടൂത്ത് സ്ട്രീമിങ് ഉപയോഗിച്ച് ബാറ്ററി നഷ്ടമാകുമെന്ന ടെൻഷനും വേണ്ട.
–
–
3.കമ്പ്യൂട്ടറിലും ഡിവൈസിലുമുള്ള ഐപി വെബ്കാമിന്റെ സഹായത്തോടെ വീഡിയോ ഒഡിയോ ഫീഡുകള്‍ സ്ട്രീം ചെയ്യാവുന്നതാണ്.
4.പഴയ ഫോണിനെ ഫോട്ടോ ഫ്രെയിമായി ഉപയോഗിക്കാവുന്നതാണ്.
–
–
5.നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ഡിവൈസിനെ റിമോര്‍ട്ട്‌ഡ്രോയിഡ് എന്ന ആപുപയോഗിച്ച് ഡെസ്‌ക്ടോപ് കീബോര്‍ഡും മൗസും ആക്കി മാറ്റാൻ കഴിയും.
6.ഗൂഗിള്‍ പ്ലേ ബുക്ക്‌സ്, ആമസോണ്‍ കിന്‍ഡല്‍ ആപ്, അല്‍ദിക്കൊ തുടങ്ങിയ ആപുകളുടെ സഹായത്തോടെ avid-ല്‍ ബാറ്ററി ഊര്‍ജ്ജം നഷ്ടമാകുമെന്ന ഭയപ്പാടില്ലാതെ ഇ-റീഡിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
–
–
7.എല്ലാ ആപ്ലിക്കേഷനുകളും അപ്രാപ്തമാക്കിയ ശേഷം കുട്ടികളുടെ വിദ്യഭ്യാസത്തിന് സഹായിക്കുന്ന ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഡിവൈസ് ഉപകാരപ്രദമാക്കുന്നതാണ്.
8.റെസിപി ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അടുക്കളയില്‍ രുചികരമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാം.
–
Leave a Reply