Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:51 am

Menu

Published on June 28, 2013 at 2:42 pm

തോളില്‍ കയറിയിരുന്ന് റിപ്പോര്‍ട്ടിങ്ങ് : റിപ്പോർട്ടറുടെ പണി പോയി

uttarakhand-floods-journalist-sacked-for-reporting-while-sitting-on-victims-shoulders

ന്യൂഡല്‍ഹി: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന നാട്ടുകാരന്റെ തോളില്‍ കയറി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ ലേഖകന് പണി പോയി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി. “മനുഷ്യത്വരഹിതം” എന്നാണ് സ്വന്തം ചാനല്‍ തന്നെ പര്‍ഗേന്റെ ചെയ്തിയെ വിശേഷിപ്പിച്ചത്. ഈ വീഡിയോ തങ്ങള്‍ ടെലികാസ്റ്റ് ചെയ്തിരുന്നില്ലെന്നും എങ്ങനെ വീഡിയോ പുറത്തെത്തി എന്നറിയില്ലെന്നും ചാനല്‍ മേധാവി നിഷാന്ത് ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ പണവും മറ്റും നല്‍കി സഹായിച്ചതുകൊണ്ട് ബഹുമാനം പ്രകടിപ്പിക്കാനാണ് ഗ്രാമീണന്‍ തന്നെ തോളിലേറ്റിയതെന്നാണ് പര്‍ഗേന്‍ അവകാശപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News