Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:50 am

Menu

Published on January 10, 2017 at 6:01 pm

കൂര്‍ക്കം വലി അത്ര നിസാരമായി കാണേണ്ടതല്ല

warning-dont-ignore-the-snore-sleep-disorder-bed-health

കൂര്‍ക്കം വലി മിക്കവരെയും വലയ്ക്കുന്ന ഒരു കാര്യം തന്നെയാണ്. എങ്കിലും ചിലപ്പോഴൊക്കെ ഒരു കളിയാക്കലിന്റെ കാരണത്തിലേക്കും മറ്റും പോകുമെങ്കിലും ഇതിനെ അത്ര വലിയ കാര്യമായി ആരും കാണാറില്ല.

എങ്കില്‍ അത്ര നിസാരമായി കാണേണ്ട ഒന്നല്ല കൂര്‍ക്കം വലിയെന്നാണ് ഇന്തോ ഗള്‍ഫ് ആശുപത്രിയിലെ ഡോ. നവ്ദീപ് കുമാറിന്റെ ഭാഷ്യം. ഉറങ്ങുമ്പോള്‍ നമുക്കൊപ്പം കിടക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായേ കൂര്‍ക്കം വലിയെ പലരും കാണാറുള്ളൂ. എന്നാല്‍ ഒബ്സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ എന്ന രോഗത്തിന്റെ ലക്ഷണമാവാം കൂര്‍ക്കംവലിയെന്ന് അധികമാര്‍ക്കും അറിയില്ലെന്ന് ഡോക്ടര്‍ പറയുന്നു.

അധികം തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു സ്ലീപ്പ് ഡിസോഡറാണിത്. അതേപോലെ തന്നെ ഒരു പകര്‍ച്ചവ്യാധിയും. ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ വളരെക്കുറച്ചു പേര്‍ക്കു മാത്രമേ  കഴിയാറുള്ളൂ.

എന്നാല്‍ ഈ സ്ലീപ്പ് ഡിസോഡര്‍ തിരിച്ചറിയാന്‍ ചിലവഴികളുണ്ടെന്ന് ഡോ. നവ്ദീപ് കുമാര്‍ പറയുന്നു. കൂര്‍ക്കം വലിയുണ്ടെങ്കില്‍, പകല്‍ നന്നായി ഉറക്കം തൂങ്ങുന്നുണ്ടെങ്കില്‍, രാവിലെ തലവേദനയുമായി എഴുന്നേല്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഏകാഗ്രത കിട്ടാന്‍ ബുദ്ധിമുട്ടു തോന്നുന്നുണ്ടെങ്കില്‍ ഇടയ്ക്കിടെ ഉറക്കം ഞെട്ടുന്നുണ്ടെങ്കില്‍, പൊണ്ണത്തടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒബ്സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്.

ഉറങ്ങുന്ന സമയത്ത് ശ്വാസനാളത്തിലുണ്ടാവുന്ന തടസമാണിതെന്ന് ഡോക്ടര്‍ പറയുന്നു. ഇത് രക്തത്തിലേക്കുള്ള ഓക്സിജന്റ് അളവ് കുറയ്ക്കുന്നു. അതുവഴി തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്കും കുറയുന്നു. ഇതിനാല്‍ ഇതനുഭവിക്കുന്ന വ്യക്തിക്ക് ക്ഷീണവും ഉത്സാഹക്കുറവുമുണ്ടാകും. നല്ല ഉറക്കം കിട്ടുകയുമില്ല, ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു.

ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ രോഗമുള്ളവര്‍ക്ക് അകാലമരണം സംഭവിക്കാനിടയുണ്ട് എന്നതാണ്. ഉറക്കക്കുറവുകാരണം അപകടങ്ങളും മറ്റുമുണ്ടാകാനും സാധ്യതയുണ്ട്. 2020 ആകുമ്പോഴേക്കും റോഡപകടങ്ങളില്‍ മരിക്കുന്ന 23ലക്ഷം പേരില്‍ 2.3 മുതല്‍ 3.5 ലക്ഷം വരെയാളുകള്‍ ഉറക്കക്കുറവുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടാവും അപകടത്തില്‍ പെടുകയെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം സൂചിപ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News