Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:26 pm

Menu

Published on January 21, 2015 at 11:42 am

ഗാന്ധിയുടെ ചിത്രം ബിയര്‍ ബോട്ടിലില്‍ ഉപയോഗിച്ചതിന് പ്രതികാരമായി ജോര്‍ജ് വാഷിങ്ടണിന്റെ ചിത്രമുള്ള ചെരിപ്പുമായി മലയാളികൾ

washington-slipper-to-avenge-gandhi-bot-beer

കോയമ്പത്തൂർ : രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയെ അപമാനിക്കുന്ന തരത്തിൽ ഗാന്ധിജിയുടെ ചിത്രവും പേരും ഉപയോഗിച്ചതിന് പ്രതികാരമായി  കേരളത്തിൽ നിന്നൊരു ചൊരുപ്പ് കമ്പനി യു.എസ്.എയുടെ സ്ഥാപക പിതാവും ആദ്യ പ്രസിഡന്റുമായ ജോര്‍ജ് വാഷിങ്ടണിന്റെ ചിത്രമുള്ള ചെരുപ്പ് നിർമ്മിച്ചാണ് കമ്പനിയുടെ പ്രതികാരം.’വാഷിങ്ടണ്‍ സ്ലിപ്പര്‍’ എന്നാണ് ചെരുപ്പിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ ചെരുപ്പ് കമ്പനിയുടെ പേര് ഇതു വരെ പുറത്തു വിട്ടിട്ടില്ല.റിപ്പബ്ലിക് ദിനത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ ഇന്ത്യയിലെത്തുമ്പോൾ യുഎസ് എംബസിക്ക്  മുന്നിൽ ചെരുപ്പ് പ്രദർശിപ്പിക്കാനാണ് തീരുമാനം. കൂടാതെ യു.എസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, യു.എസ് പാര്‍ലമെന്റ് സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, മറ്റ് അമ്പത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, ഇന്ത്യയുമായി ബന്ധമുള്ള രണ്ട് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ബിയര്‍ പുറത്തിറക്കിയ കമ്പനിയുടെ ഉടമകള്‍, എന്നിവര്‍ക്കും ഒരോ ജോഡി ചെരുപ്പുകള്‍ വീതം അയച്ചു കൊടുക്കാനും പദ്ധതിയുണ്ട്. അമേരിക്കയിലെ ന്യൂഇംഗ്ലണ്ട് ബ്രൂയിംഗ് എന്ന കമ്പനിയാണ് ഗാന്ധിബോട്ട് എന്ന പേരിൽ മദ്യം പുറത്തിറക്കിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെ കമ്പനി മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News