Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:09 pm

Menu

Published on December 26, 2017 at 3:48 pm

ഈ ജനുവരിയോടെ പല ഫോണുകളിൽ നിന്നും വാട്സാപ്പ് പോകും

watsapp-stops-support-to-blackberry-and-windows-mobile-os-platforms

സാന്‍ ഫ്രാന്‍സിസ്‌കോ: ഈ ജനുവരിയോടെ വാട്‌സാപ്പ് പല ഫോണുകളില്‍ നിന്നും അപ്രത്യക്ഷമാകാന്‍ പോകുന്നു. നിലവിലെ വാട്‌സാപ്പ് അപ്ഡേറ്റുകള്‍ പലതും താങ്ങാനുള്ള ശേഷിയും ടെക്‌നിക്കല്‍ സപ്പോര്‍ട്ടും വേണ്ട വിധം ലഭിക്കാത്ത ചില മോഡലുകളില്‍ നിന്നാണ് വാട്‌സാപ്പ് സേവനം 2018 ജനുവരി മുതല്‍ പൂര്‍ണ്ണമായും നിലനില്‍ക്കുക.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഉള്ളവര്‍ക്ക് അധികം പേടിക്കേണ്ടതായി ഒന്നുമില്ല. കാരണം പ്രത്യേകിച്ച് അപ്‌ഡേറ്റുകളൊന്നുമില്ലാത്ത അധികമാരും ഉപയോഗിക്കാത്ത ബ്ലാക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0ഉം അതിനു മുമ്പുള്ള വേര്‍ഷനുകള്‍ എന്നിവയിലാണ് ഈ ഡിസംബര്‍ 31ന് ശേഷം വാട്‌സാപ്പ് സേവനങ്ങള്‍ നിലയ്ക്കുക.

ഈ പ്ലാറ്റുഫോമുകളില്‍ തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും എത്രയും പെട്ടെന്നു തന്നെ സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്നും ഫേസ്ബുക് അറിയിച്ചു. വാട്‌സാപ്പില്‍ പുതുതായി വരാന്‍ പോകുന്ന പല ഫീച്ചറുകളും പ്രത്യേകതകളും ഈ പ്ലാറ്റുഫോമുകളില്‍ ലഭ്യമാകില്ല എന്നതടക്കം പല കാരണങ്ങളും കമ്പനി ചൂണ്ടിക്കാണികയും ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News