Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ രാജിവച്ചു. യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവർണർമാർ സ്ഥാനം ഒഴിയണമെന്ന ബി.ജെ.പിയുടെ പ്രസ്താവനയെ തുടർന്നാണ് രാജി.മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന നാരായണനെ 2010 ജനവരി 24 നാണ് യു.പി.എ സർക്കാർ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്. വിവാദ ഹെലികോപ്ടര്‍ ഇടപാടില്‍ ഉള്‍പ്പെട്ട നാരായണനെ നേരത്തെ സി.ബി.ഐ അടുത്തിടെ ചോദ്യം ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് രാജിവയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.
Leave a Reply