Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:57 pm

Menu

Published on March 23, 2018 at 11:55 am

നിങ്ങളുടെ വാട്സാപ്പും ഫേസ്ബുക്കും സുരക്ഷിതമല്ലെന്ന് വിദഗ്ദർ

whatsapp-chats-arent-safe

സോഷ്യൽമീഡിയ സേവനങ്ങളായ വാട്സാപ്പും ഫേസ്ബുക്കും അത്ര സുരക്ഷിതമല്ലെന്ന് വിദഗ്‌ധരുടെ കണ്ടെത്തൽ. ഫേസ്ബുക്കിൻറെയും വാട്സാപ്പിൻറെയും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ടെക്നോളജി സുരക്ഷിതമല്ലെന്നും പോസ്റ്റ് ചെയ്യുന്ന എല്ലാ മെസേജുകളും വായിക്കാൻ കഴിയുമെന്നുമാണ് ആരോപണം. ഈ സംവിധാനം ഉണ്ടെന്നത് കൊണ്ട് മാത്രം ഒന്നും സുരക്ഷിതമാകില്ലെന്ന് ടെക് വിദഗ്ദർ പറയുന്നു. അധികൃതരെ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും തെറ്റ് തിരുത്താൻ ഇതുവരെ ഇവർ തയ്യാറായിട്ടില്ല. നമ്മൾ അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾ കാണുകയോ വായിക്കുകയോ ചെയ്യില്ലെന്നാണ് വാട്സാപ്പും ഫേസ്ബുക്കും ഉറപ്പ് നൽകിയിരുന്നത്.

എന്നാൽ ഹാക്കര്‍മാർ കമ്പനി അവകാശപ്പെടുന്ന സുരക്ഷിത സംവിധാനങ്ങളെല്ലാം മറിക്കടന്ന് സന്ദേശങ്ങൾ വായിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സന്ദേശങ്ങൾക്ക് സുരക്ഷ നൽകുന്നത് എന്‍ഡ് ടു എന്‍ക്രിപ്ഷനില്‍ പ്രോട്ടോകോള്‍ എന്ന സംവിധാനമാണ്. എന്നാൽ ഹാക്ക് ചെയ്ത സന്ദേശങ്ങളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അതിനെ മറികടക്കാനുള്ള കഴിവ് പ്രോട്ടോകോളിനില്ല.ഫേസ്ബുക്കും വട്സാപ്പും സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News