Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:13 pm

Menu

Published on January 12, 2019 at 12:14 pm

‘വാട്സാപ് ഗോൾഡ്’ തുറന്നാൽ അപകടം

whatsapp-gold-hoax-makes-a-comeback-ignore-its-circulation

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ ആപ്ലിക്കേഷനാണ് വാട്സാപ്. അതുകൊണ്ട് തന്നെ വെട്ടിക്കൽ, പറ്റിക്കൽ സന്ദേശങ്ങൾക്ക് സാധ്യതയുള്ള ഇടവുമാണിത്.‌ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത് വൻ ദുരന്തത്തിലേക്കാണ് പോകുക. മൂന്നു വർഷം മുൻപ് സജീവമായിരുന്ന ‘വാട്സാപ് ഗോൾഡ്’ തട്ടിപ്പ് ലിങ്കുകള്‍ വീണ്ടും പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ‘വാട്സാപ് ഗോൾഡ് എഡിഷൻ ഇൻവിറ്റേഷൻ തട്ടിപ്പിൽ നിരവധി ഉപയോക്താക്കൾ ഇരയായിട്ടുണ്ട്. നിരവധി ഫീച്ചറുകളുണ്ടെന്ന അവകാശ വാദവുമായെത്തുന്ന ഗോൾഡ് എഡിഷനിൽ ക്ലിക്കു ചെയ്താൽ ചാറ്റിങ്ങും എല്ലാം ഹാക്കര്‍മാരുടെ കയ്യിലെത്തും.

വാട്സാപ്പ് വൈറസ് ; പുതിയ വൈറസുകളെത്തുക വാട്സാപ് സന്ദേശത്തിൽ കൂടിയാകണമെന്നില്ല. ഇ–മെയിലിലൂടെയും ആകാം. ഇത്തരം സന്ദേശങ്ങള്‍ വന്നാൽ മനസ്സിലാക്കുക വാട്സാപ് ഒരിക്കലും പുറത്ത് നിന്ന് ഇങ്ങനെ ഒരു സന്ദേശം അയയ്ക്കുകയില്ല.

വാട്സാപ് തട്ടിപ്പ് ; വാട്സാപ് ഗോൾഡ് പോലെയുള്ള നിരവധി വഞ്ചനകളാണ് അരങ്ങേറുന്നതെന്ന് ഓർക്കുക. ഈ സന്ദേശം പത്ത് പേർക്കയച്ചില്ലെങ്കിൽ നിങ്ങളുടെ വാട്സാപ് സേവനം റദ്ദു ചെയ്യപ്പെടുമെന്ന രീതിയിൽ വരുന്ന ലിങ്കുകൾ വരെ സൂക്ഷിക്കുക.

സംശയം തോന്നുന്ന സന്ദേശം ലഭിച്ചാൽ ; സന്ദേശം അതിവേഗം ഡിലീറ്റ് ചെയ്യുക. പറ്റുമെങ്കിൽ സ്ക്രീൻഷോട്ട് എടുത്തു വയ്ക്കുക. ഈ സന്ദേശത്തിൽ നിങ്ങൾ അറിയാതെ കുടുങ്ങിയെങ്കിൽ ആ മൊബൈലിലെ ആപ്ലിക്കേഷനുകളുടെയും മറ്റും പാസ്‌വേർഡുകളും ലോഗിനുമൊക്കെ മാറ്റുക. കമ്പനിയെ അറിയിക്കുക. അത്യന്തം അപകടകരമെന്ന് തോന്നിയാൽ സൈബർ സെല്ലിനെ സമീപിക്കാം.

സംശയം തോന്നുന്ന സന്ദേശം ലഭിച്ചാൽ കമ്പനിയിൽ റിപ്പോർട്ട് ചെയ്യുക. റിപ്പോർട്ട് ചെയ്യേണ്ട രീതി താഴേ;
Android: Simply go to WhatsApp > Menu Button > Settings > Help > Contact Us.
iPhone: Simply go to WhatsApp > Settings > About and Help > Contact Us.
Windows Phone: Simply go to WhatsApp > more > settings > about > contact support.

Loading...

Leave a Reply

Your email address will not be published.

More News