Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:10 pm

Menu

Published on April 4, 2019 at 5:01 pm

ഇനി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിങ്ങൾക്കൊരു ശല്യമാകില്ല ; പുതിയ ഫീച്ചര്‍ വരുന്നു..

whatsapp-invite-system-update-now-you-can-decide-group-invitations

ശല്യം സൃഷ്ടിക്കുന്ന ചില ഗ്രൂപ്പുകളുണ്ട് വാട്‌സാപ്പില്‍. അതില്‍ നിന്നും എത്ര പുറത്തുകടക്കാന്‍ ശ്രമിച്ചാലും ശല്യക്കാരായ അഡ്മിന്‍മാര്‍ നിങ്ങളെ വീണ്ടും വീണ്ടും ഗ്രൂപ്പില്‍ ചേര്‍ത്തുകൊണ്ടിരിക്കും. അത്തരം ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്ത് വെക്കുകയല്ലാതെ ഇതുവരെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി അങ്ങനെയല്ല. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വാട്‌സാപ്പ് ഉപയോക്താവിനും ലഭിക്കും. വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ പുതിയ പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സംവിധാനം അനുസരിച്ച് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഗ്രൂപ്പിലേക്ക് മറ്റുള്ളവരെ പ്രൈവറ്റ് ചാറ്റ് വഴി ക്ഷണിക്കുന്നു. ഈ ക്ഷണം അവര്‍ക്ക് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അഡ്മിന്‍മാര്‍ അയക്കുന്ന ഇന്‍വൈറ്റ് സന്ദേശത്തില്‍ ഗ്രൂപ്പിന്റെ പേര്, വിവരണം, ഗ്രൂപ്പ് അംഗങ്ങള്‍ ആരെല്ലാമാണ് തുടങ്ങിയ വിവരങ്ങളുണ്ടാവും. മൂന്ന് ദിവസത്തിനുള്ളില്‍ ഈ ക്ഷണം അംഗീകരിച്ചില്ലെങ്കില്‍ അത് താനെ പിന്‍വലിക്കപ്പെടും.

WHATSAPPഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ Account > Privacy > Groups തിരഞ്ഞെടുക്കുക അതില്‍ ‘Nobody,’ ‘My Contacts’ , ‘Everyone.’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ടാവും. അതില്‍ നിന്നും ‘Nobody,’ എന്നത് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ നിങ്ങളെ മറ്റൊരാള്‍ക്ക് ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കൂ. ‘My Contacts,’ എന്നാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് അംഗങ്ങള്‍ക്ക് മാത്രമേ നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കൂ. Everyone എന്ന തിരഞ്ഞെടുത്താല്‍ ആര്‍ക്കും നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ക്കാനാവും.

കുറച്ചാളുകളിലേക്ക് മാത്രമേ ഈ ഫീച്ചര്‍ ഇപ്പോള്‍ എത്തിയിട്ടുള്ളൂ. വരും ആഴ്ചകളില്‍ തന്നെ ഈ ഫീച്ചര്‍ കൂടുതല്‍ ആളുകളിലേക്കെത്തും.

Loading...

Leave a Reply

Your email address will not be published.

More News