Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:45 pm

Menu

Published on June 20, 2019 at 1:41 pm

ചിത്രങ്ങള്‍ ആളുമാറി അയക്കാതിരിക്കാന്‍ വാട്‌സാപ്പില്‍ പുതിയ ഫീച്ചർ എത്തി..

whatsapp-new-feature-ensures-you-dont-send-image-to-the-wrong-contact

ചിത്രങ്ങള്‍ അബദ്ധത്തില്‍ ആളുമാറി അയച്ചുപോവുന്നത് തടയാന്‍ വാട്‌സാപ്പ്. ഇതിനായുള്ള പുതിയ ഫീച്ചര്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ കാപ്ഷന്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും. ഇതുവഴി സന്ദേശം ലഭിക്കുന്നയാള്‍ ആരാണെന്ന് ഒന്നു കൂടി പരിശോധിക്കാനാവും.

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ വാട്‌സാപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ പുതിയ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുക. നിലവില്‍ വാട്‌സാപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ. ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും. അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം കാണുക. ഈ ചിത്രത്തിന് പുറമെ ഇനി സന്ദേശം ലഭിക്കുന്നയാളിന്റെ പേരും കാണാം.

ലഭിക്കുന്ന വിവരം അനുസരിച്ച് ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങള്‍ അയക്കുമ്പോഴും വ്യക്തികള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുമ്പോഴും സന്ദേശം ലഭിക്കുന്ന ആളിന്റെ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ പേര് ഇതുപോലെ കാണാനാവും. ബീറ്റാ പതിപ്പില്‍ എത്തിയ സാഹചര്യത്തില്‍ ഈ ഫീച്ചര്‍ അധികം വൈകാതെ വാട്‌സാപ്പിന്റെ പ്രധാന ആപ്ലിക്കേഷനിലേക്ക് എല്ലാവര്‍ക്കും ലഭ്യമാവും വിധം എത്തിയേക്കും. വാട്‌സാപ്പിന്റെ ഐഓഎസ് പതിപ്പില്‍ ഇതേ ഫീച്ചര്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും ആന്‍ഡ്രോയിഡ് വന്ന സ്ഥിതിക്ക് ഐഒഎസിലും ഈ ഫീച്ചര്‍ അവതരിപ്പിക്കാതിരിക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News