Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 10:17 am

Menu

Published on November 8, 2018 at 12:24 pm

വാട്സാപ്പിൽ ഇമോജികൾക്കു പിന്നാലെ സ്റ്റിക്കറുകളും

whatsapp-stickers-update-allows-you-to-create-your-own

ഇമോജികൾക്കും ജിഫുകൾക്കും പിന്നാലെ വാട്സാപ്പിൽ സ്റ്റിക്കറുകളുമെത്തി. വാട്സാപ്പിന്റെ പുതിയ പതിപ്പിലാണ് ഇമോജി, ജിഫ് ഓപ്ഷനുകൾക്കൊപ്പം സ്റ്റിക്കറുകളും എത്തിയിരിക്കുന്നത്. വാട്സാപ്പിന്റെ ആൻഡ്രോയ്ഡ്, ഐഫോൺ പതിപ്പുകളിൽ സ്റ്റിക്കർ ലഭിക്കും. സ്റ്റിക്കർ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം സ്റ്റിക്കർ ഗാലറിയിൽ നിന്നും വിവിധ തീമുകൾ ഡൗൺലോഡ് ചെയ്യാം.

സ്വന്തമായി സ്റ്റിക്കർ നിർമിച്ച് ഉപയോഗിക്കുകയും ചെയ്യാം. 500X500 റെസലൂഷനുള്ള webp ഫോർമാറ്റിലുള്ള ട്രാൻസ്പെരന്റ് ഇമേജുകളാണ് സ്റ്റിക്കറുകളായി ഉപയോഗിക്കാവുന്നത്. മറ്റു മെസഞ്ചർ ആപ്പുകളിൽ സ്റ്റിക്കറുകൾ വർഷങ്ങൾക്കു മുൻപേ ലഭ്യമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News