Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:56 am

Menu

Published on October 17, 2017 at 6:13 pm

വാട്ടസ്ആപ്പിലൂടെ ക്ലാരിറ്റി നഷ്ടപ്പെടാതെ ഫോട്ടോസ് അയക്കാൻ

whatsapp-tricks-2

വാട്സാപ്പ് വഴി ഫോട്ടോസ് അയക്കുമ്പോൾ നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവും അയക്കുന്ന ചിത്രത്തിൻറെ മെമ്മറി സൈസും അയച്ചു കഴിഞ്ഞാൽ മറ്റുള്ളവർക്ക് കിട്ടുന്ന ഫോട്ടോയുടെ സൈസും. ഉദാഹരണത്തിന് നമ്മൾ ഒരു 3 എംബിയുടെ ഫോട്ടോ ആണ് അയക്കുന്നതെങ്കിൽ അയച്ചു കഴിഞ്ഞു അവർക്ക് കിട്ടുന്നത് 50കെബി 60 കെബി ഒക്കെ വരുന്ന ചിത്രമാകും.

വാട്സാപ്പ് ഫോട്ടോസ് പെട്ടെന്ന് മറ്റുള്ളവരിൽ എത്തിക്കുന്നതിനും മറ്റുമായി ആ ഫോട്ടോയെ കമ്പ്രെസ്സ് ചെയ്താണ് അയക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇതോടൊപ്പം ചിത്രത്തിൻറെ ക്ലാരിറ്റി അല്പം കുറഞ്ഞുപോകുന്നത് ചില സമയങ്ങളിലൊക്കെ നമുക്ക് ബുദ്ധിമുട്ടാവാറുണ്ട്.

എന്നാൽ ഇതിനു ഒരു പരിഹാരം വാട്സാപ്പിൽ തന്നെയുണ്ട്. ചെയ്യേണ്ടത് ഇത്ര മാത്രം. ഫോണിൽ ഗാലറി വഴി ഫോട്ടോസ് അയക്കുന്നതിനു പകരമായി അറ്റാച്മെന്റ് ഓപ്ഷനിൽ നിന്നും ഡോക്യുമെന്റ് സെലക്ട് ചെയ്ത് അതിൽക്കൂടെ ഫയൽ മാനേജറിൽ കയറി ആവശ്യമായ ഫോട്ടോ സെലക്ട് ചെയ്യുക. എന്നിട്ട് അയച്ചുനോക്കൂ. ഫോട്ടോയുടെ ഒറിജിനൽ അതേ ക്ലാരിറ്റിയിൽ അതേ സൈസിൽ ഫോട്ടോ സെന്റ് ആവുന്നത് കാണാം.


Loading...

Leave a Reply

Your email address will not be published.

More News