Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹി ദേശീയ മൃഗശാലയിലെ പെണ്‍ വെളളക്കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അഞ്ച് വയസ്സുളള ‘മലര്‍’എന്ന കടുവയെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും പ്രത്യേക വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.പകരം തിരുവനന്തപുരം മൃഗശാലയിലെ ആണ്‍ പുളളിപ്പുലിയെ ഡല്‍ഹി മൃഗശാലക്ക് കൈമാറി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വെളളക്കടുവയെ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും കാലാവസ്ഥ പ്രശ്നങ്ങൾ മൂലം മാറ്റി വെയ്ക്കുകയായിരുന്നു.എയര്‍കണ്ടീഷന്‍ ചെയ്ത ടെമ്പോ ട്രാവലറിലാണ് കഴിഞ്ഞ ദിവസം കടുവയെ കൊണ്ടു പോയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്തു നിന്നും കൃഷ്ണ പരുന്ത്, കറുത്ത അരയന്നം, ഒട്ടകപക്ഷി, സുവര്‍ണ്ണക്കോഴി, കൂമന്‍, നാടന്‍കുരങ്ങ് എന്നിവയെ ഡല്‍ഹി മൃഗശാലക്ക് നല്‍കിയിരുന്നു. പകരം ഇവിടെ നിന്നും കാട്ടുകോഴി, നീലക്കാള, ഐബസ്, വെളുത്ത കൃഷ്ണ മൃഗം, വര്‍ണ്ണകൊക്ക് എന്നിവയെ തിരുവനന്തപുരത്തേക്കും കൊണ്ടുപോയിരുന്നു. വെളളക്കടുവയെ കൊണ്ടുപോകുന്നതിനായി സുവോളജിക്കല്‍ ഗാര്‍ഡന്‍സ് സൂപ്രണ്ട് കെ. സദാശിവന്‍ പിളള, മൃഗശാലാ ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍, സൂപ്പര്‍വൈസര്‍ സി. രാധാകൃഷ്ണന്‍ നായര്‍, കീപ്പര്‍മാരായ എ. രാധാകൃഷ്ണന്‍ നായര്‍, സി. തുളസീധരന്‍, എം. വിമലന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു.
Leave a Reply