Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:54 pm

Menu

Published on December 16, 2013 at 1:21 pm

സംശയത്തിൻറെ പേരിൽ ഭര്‍ത്താവ് ഭാര്യയുടെ ചെവിയില്‍ ആണി അടിച്ചുകയറ്റി

wife-brutally-punished-by-husband

ന്യൂഡല്‍ഹി : അവിഹിത ബന്ധം ഉണ്ടെന്നു സംശയിച്ച് യു പിയിലെ ഇറ്റാ സ്വദേശി പപ്പു തന്റെ ഭാര്യയ്ക്ക് നൽകിയ ശിക്ഷ അതി ക്രൂരമായിരുന്നു. മമത (27) യ്ക്ക് ആണ് ഈ ദുർവിധി ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ എത്തിയ പപ്പു മമതയെ ക്രൂരമായി മര്‍ദിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു വായില്‍ ടേപ്പ് ഒട്ടിച്ചു. തുടര്‍ന്ന് അഞ്ചിഞ്ച് നീളമുള്ള ആണിയെടുത്ത്, ചുറ്റിക ഉപയോഗിച്ച് ചെവിയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. അമ്മയുടെ ഞരക്കം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന മക്കള്‍ വാതില്‍ തള്ളിത്തുറന്നതാണു രക്ഷയായത്. മസ്തിഷ്‌കത്തിനു ക്ഷതമേറ്റതിനാൽ മമതയുടെ നില അതീവ ഗുരുതരമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു. പപ്പുവിനെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.

Loading...

Comments are closed.

More News