Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി :എസ് ഐ വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈഗികമായി പീഡിപ്പിച്ച ശേഷം രംഗങ്ങള്‍ പകര്‍ത്തിയതായി റിപ്പോര്‍ട്ട്.ഡല്‍ഹിയിലാണ് സംഭവം നടന്നത്.തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ ഈ വീഡിയോ പുറത്തു വിടുമെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി. പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പീഡനത്തിന് ഇരയായ യുവതി ഡല്‍ഹി പോലീസില്‍ നേരത്തെ യുവതി പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വരുണ്‍ ജായെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഉടന്‍തന്നെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ പോലീസിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് യുവതിയോട് പരാതി പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു . പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പോലീസിൻറെ കേസ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസം ഇല്ലെന്നും കേസ് സി ബി ഐയെ ഏല്‍പ്പിക്കണം എന്നുമാണ് യുവതിയുടെ ആവശ്യം. പോലീസ് ഉദ്യോഗസ്ഥര്‍ തന്നോട് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ആവശ്യപ്പെടുന്നത് യുവതി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്നും ആവശ്യം വന്നാല്‍ കോടതിയില്‍ ഇത് ഹാജരാക്കാന്‍ തയ്യാറാണ് എന്നും വാദിഭാഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അംബേദ്കര്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ് ഐയാണ് ഇയാള്‍.
Leave a Reply