Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ജ്വല്ലറി പരസ്യത്തില്‍ വിവാഹപ്രായമായ പെണ്‍കുട്ടികളെ അവഹേളിച്ചു എന്നാരോപിച്ച് തമിഴ്‌നടന്‍ പ്രകാശ് രാജിനെതിരെ ഹര്‍ജി. പ്രകാശ് രാജിനെതിരെ നടപടി വനിതാ പ്രവര്‍ത്തകയാണ് മദ്രാസ് ഹൈക്കോടതിയിലാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.തമിഴ് ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിച്ച പ്രമുഖ ജ്വല്ലറിയുടെ പരസ്യമാണ് വിവാദമായത്. ‘കല്യാണ വയസ്സു പൊന്നു ഇരുന്താലെ ടെന്‍ഷന്‍ തന്നെ’ എന്ന പ്രയോഗമാണ് വിവാദമായത്.വിവാഹപ്രായമായ പെണ്‍കുട്ടിയെ കുറിച്ച് രക്ഷിതാക്കള്‍ പ്രകാശ് രാജിനോട് പരാതി പറയുന്നതായിട്ടാണ് ഈ പരസ്യം. പരസ്യത്തിനെതിരെ ഒരു യുവതി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍ഭ്രുണഹത്യകള്‍ വര്‍ധിക്കുകയും പെണ്‍കുട്ടികള്‍ക്ക് വീട്ടുകാരില്‍ നിന്നുതന്നെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തിലും തെറ്റായ സന്ദേശം നല്‍കുന്ന പരസ്യം അംഗീകരിക്കാനാകില്ലെന്ന് പരാതിക്കാരി പറയുന്നു. പരസ്യം പെണ്‍കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണ്.പെണ്‍കുട്ടികള്‍ കുടുംബത്തിന് ടെന്‍ഷനാണെന്ന പൊതുധാരണ സൃഷ്‌ടിക്കുന്ന പരസ്യത്തിനും നടനുമെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Leave a Reply