Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 3:12 pm

Menu

Published on December 20, 2013 at 12:49 pm

ഫേസ്ബുക്കില്‍ ചാറ്റുചെയ്തുകൊണ്ട് നടന്ന യുവതി കടലിൽ വിണു

woman-falls-off-pier-in-sydney-while-browsing-facebook-on-phone

സിഡ്‌നി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ പൊല്ലാപ്പുണ്ടാക്കുന്ന ഒരെണ്ണമായാണ് സുക്കര്‍ബര്‍ഗിന്റെ ഫേസബുക്ക് കരുതപ്പെടുന്നത്. ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഭര്‍ത്താവ് ഭാര്യയെ കൊന്നതും കൂട്ടുകാരന്‍ ചാറ്റില്‍ പിണങ്ങിയതിന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതുമെല്ലാം മുന്‍പ് വാര്‍ത്തകളായിട്ടുണ്ട്.എന്നാല്‍ ഇതിനൊക്കെ അപ്പുറമാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഫേസ്ബുക്ക് കാരണം ഒരു വനിതാ ടൂറിസ്റ്റിന് സംഭവിച്ചത്.എന്നാല്‍ ഇതിനൊക്കെ അപ്പുറമാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഫേസ്ബുക്ക് കാരണം ഒരു വനിതാ ടൂറിസ്റ്റിന് സംഭവിച്ചത്.മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് നോക്കി നടന്ന് നടന്ന് ഇവര്‍ വീണത് സാക്ഷാല്‍ കടലിലേക്കാണ്. കടല്‍പ്പാലത്തിന് മുകളിലൂടെ നടക്കവേയാണ് ഇവര്‍ കാലിടറി താഴെ വീണത്.സംഗതിയറിഞ്ഞ വഴിപോക്കരാണ് സ്ത്രീയെ എടുത്ത് ആശുപത്രിയിലെത്തിച്ചത്. ആസ്‌ട്രേലിയയില്‍ കറങ്ങാനെത്തിയ വിദേശവനിതയാണ് ഇവരെന്ന്പോലീസ് പറഞ്ഞു.സ്ത്രീയെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയിലേക്കെത്തിക്കുമ്പോള്‍ ഇവരുടെ ഏതൊക്കെ എല്ലുകളാണ് ഒടിഞ്ഞതെന്ന് നാട്ടുകാരും പോലീസും പരിഭ്രമിക്കുമ്പോഴും പുളളിക്കാരി തന്റെ സ്മാര്‍ട്ട്‌ഫോണ്‍ കൈയില്‍ മുറുകെ പിടിച്ചിരുന്നുവത്രെ…!!!!. പുഴയില്‍ക്കിടന്നും ഇവര്‍ ഫെയ്‌സ്ബുക്ക് നോക്കിയിരിക്കാനും സാധ്യതയുണ്ട്….!!!

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News