Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:01 pm

Menu

Published on February 22, 2014 at 9:43 am

പ്ലസ്ടു വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു

women-gives-birth-in-class-12-board-exam-hall

ബീഹാറിലെ സരന്‍ ജില്ലയില്‍ പ്ലസ്‌ടു പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു. മനീഷ ദേവി എന്ന വിവാഹിതയായ 20കാരിക്കാണ് പരീക്ഷ എഴുതിക്കൊണ്ടിരുന്ന സമയത്ത് പ്രസവ വേദന അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി സ്കൂൾ അധികൃതർ ആംബുലൻസ് വിളിച്ചു എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപേ തന്നെ വിദ്യാർഥി ക്ലാസ് മുറിയിൽ പ്രസവിക്കുകയായിരുന്നു.പിന്നീട് അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു.രണ്ടുപേരും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ഡോക്ടർ പറഞ്ഞു.കഴിഞ്ഞ ആഴ്ചയാണ് പ്ലസ്‌ടു പരീക്ഷ ആരംഭിച്ചത്. ബീഹാറിൽ ഈ വർഷം 981,778 വിദ്യാർഥി കൾ 882 സെന്ററുകളിലായാണ് പരീക്ഷ എഴുതുന്നത്.

Loading...

Comments are closed.

More News