Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഗര്‍ത്തല: യുവതിയെ ഭര്‍ത്താവിന്റെയും മകന്റെയും മുന്നിൽ വെച്ച് പാർട്ടി നേതാവും മകനും ചേർന്ന് ചേര്‍ന്ന് ബലാത്സംഗം ചെയ്തു. മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ മണ്ഡലമായ ധന്‍പുരിലെ മണര്‍ചക് ഗ്രാമത്തിലാണ് സംഭവം.സി.പി.എം. നേതാവ് രബി ഷില്ലും മകന്‍ ബപന്‍ ഷില്ലും അയല്‍ക്കാരനായ മാണിക് നാമയും ചേര്‍ന്നാണ് ബി.ജെ.പി. പ്രവര്‍ത്തകയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.രബിയുടെ ഭാര്യ ബകുല്‍ റാണി ഷില്ലും സഹായത്തിനുണ്ടായിരുന്നു എന്നാണറിയുന്നത് .യുവതിയുടെ ഭര്‍ത്താവിന്റെയും അഞ്ചുവയസ്സുകാരനായ മകന്റെയും മുന്നിലിട്ട് ഇവര്‍ ബലാല്‍സംഗം ചെയ്തത്.ഭാര്യയെ പീഡിപ്പിക്കുന്നത് തടയുവാന്‍ ശ്രമിച്ച ഭര്‍ത്താവ് ലാലമോഹന്‍ ബര്‍മനെയും ഇവരുടെ മകനെയും പ്രതികള്‍ ആക്രമിച്ച് അവശരാക്കുകയായിരുന്നു . മൂവരും ഇപ്പോള്‍ സോണാമുറ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതി പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികള്‍ എല്ലാവരും ഒളിവില്‍പ്പോയി എന്നാണ് വിവരം.
Leave a Reply