Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :വിവാഹിതയായ യുവതിയെ വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് കാട്ടി ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കിയ സഹപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയിലെ ജന്ധേവാലനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീറാം എന്നയാളാണ് പിടിയിലായത്.യുവതിയുടെ വിവാഹ സർട്ടിഫിക്കറ്റ് തന്ത്രത്തിൽ കൈവശപ്പെടുത്തിയ ശ്രീറാം യുവതിയുടെ ഭർത്താവിന്റെ ഫോട്ടോയുടെ സ്ഥാനത്ത് സ്വന്തം ഫോട്ടോ പതിപ്പിച്ചു.പിന്നീട് അത് യുവതിയുടെ ഭർത്താവിനു അയച്ച്ച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ തന്റെ മുറിയിൽ വച്ച് രണ്ടു മാസത്തോളം നിരന്തരമായി പീഡിപ്പിച്ചു.ഭീഷണി സഹിക്ക വയ്യാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.യുവതിയുടെ കയ്യിൽ നിന്നും പണവും ഇയാൾ വാങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Leave a Reply