Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ഏറ്റവും ഭാരം കൂടിയ വിശ്വസിക്കപ്പെടുന്ന ട്യൂമർ യുവാവിൻറെ ശരീരത്തുനിന്നും
മണിക്കൂറുകൾ നീണ്ട ശാസ്ത്ര ക്രിയയ്ക്കൊടുവിൽ നീക്കം ചെയ്യ്തു. ചൈനയിലെ ഷാൻസി പ്രവിശ്യയിൽനിന്നുള്ള യാങ് ജിയബിൻ എന്ന 37 കാരനായ ചൈനീസ് യുവാവിൻറെ തുടയുടെ പിൻഭാഗത്ത്നിന്നാണ് 110 കിലോ ഭാരം വരുന്ന ട്യൂമർ നീക്കം ചെയ്തത്.
9 ഡോക്ടർമാർ ചേർന്ന് 16 മണിക്കൂർ നീണ്ട ശാസ്ത്രക്രിയയ്ക്കൊടുവിലാണ് ഇത്രയം വലിയ ട്യൂമർ നീക്കം ചെയ്തത്.500 മില്ലി ലിറ്റർ രക്തം വേണ്ടിവന്നു രോഗിയ്ക്കായി.ഒരു മനുഷ്യശരീരത്തിലെ മൊത്തം രക്തതോളം വരുമിതിന്.
യങ് ജനിച്ചപ്പോൾ മുതൽ തന്നെ ഉണ്ടായിരുന്ന കറുത്തപാട് 9 വയസ്സ് മുതലാണ് വളരുന്നത് ശ്രദ്ധയിൽപെടുന്നത് .12 വയസ്സ് ആയതോടെ കൂടുതൽ വളാരാൻ തുടങ്ങുകയായിരുന്നു.അന്ന് ഒരു ഓപറേ ഷനിലൂടെ അത് നീക്കം ചെയ്യുകയും ചെയ്തു .എന്നാൽ വീണ്ടും വളർന്നുതുടങ്ങുകയും ചെയ്തു.പിന്നീട് ബീജിങിലെ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ ട്യൂമർ വളർന്ന് 110 കിലോ ഭാരം വെച്ചതായി സ്ഥിതീകരിക്കുകയുമായിരുന്നു.
കോശങ്ങളുടെ വളർച്ചയേയും വികസനത്തെയും ബാധിക്കുന്ന “ന്യൂറോഫൈബ്രൊമറ്റൊസിസ്” എന്ന ജനതിക പ്രശനമെന്ന് ശാസ്ത്രക്രിയയ്ക്ക് നേതൃത്തം നൽകിയ ചീഫ് ന്യൂറോ സർജൻ ചെൻ മിലിയാഫ് പറഞ്ഞു.ഇതിന് സമാനമായ രോഗമുള്ള പല രോഗികളെയും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ നെർവ് ട്യൂമറായെത്തുന്ന ഒരു രോഗിയെ ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശരീര ഭാരം കൊണ്ട് ഇരിക്കുവാനൊ കിടക്കുവാനോ മാത്രമേ യങിന് കഴിയുന്നുള്ളൂ.ആശുപത്രിയിൽ രണ്ട്ബെഡുകളിലായാണ് യങ് കിടത്തിയിരുന്നത്. ശാസ്ത്രക്രിയയ്ക്കുശേഷം യങ് ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്.
Leave a Reply