Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷാവോമിയുടെ നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി കെ20, കെ20 പ്രോ ഫോണുകള്‍ക്കൊപ്പമാണ് പുതിയ ഇയര്‍ഫോണ്‍ അവതരിപ്പിച്ചത്. മൈക്രോ ആര്‍ക്ക് കോളര്‍ ഡിസൈനിലുള്ള ഹെഡ്‌സെറ്റ് ബ്ലൂടൂത്ത് വി5.0 കണക്റ്റിവിറ്റി സംവിധാനത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്.
ഇയര്‍ഫോണ്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ നേരം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഷാവോമി അവകാശപ്പെടുന്നു. ട്രൈ-ബാന്‍ഡ് ഇക്വലൈസേഷന്‍, ഡൈനാമിക് ബേസ് സൗകര്യങ്ങളോടെയാണ് ഇയര്‍ഫോണ്‍ എത്തുന്നത്.
1599 രൂപയാണ് ബ്ലൂടൂത്ത് ഇയര്‍ഫോണിന് വില. ജൂലായ് 23 മുതല്‍ ഇത് വിപണിയിലെത്തും. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും എംഐ ഡോട്ട് കോമില്‍ നിന്നും ഇയര്‍ഫോണ്‍ വാങ്ങാം.
കഴുത്തില്‍ നിന്നും വഴുതിപ്പോവാത്ത വിധം റബ്ബര്‍ ഉപയോഗിച്ചാണ് ഇയര്‍ഫോണിന്റെ നെക്ക്ബാന്‍ഡ് രൂപകല്‍പന ചെയ്തത്. 13.6 ഗ്രാം ഭാരമേ ഇയര്‍ഫോണിനുള്ളൂ. ഗൂഗിള്‍ അസിസ്റ്റന്റ് പോലെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സ്മാര്‍ട് വോയ്‌സ് അസിസ്റ്റന്റ് സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സൗകര്യവും എംഐ ബ്ലൂടൂത്ത് ഇയര്‍ഫോണിലുണ്ട്. തടസങ്ങളില്ലാതെ 10 മീറ്റര്‍ ദൂരപരിധിയില്‍ വരെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
120 എംഎഎച്ച് ബാറ്ററിയാണ് ഇയര്‍ഫോണില്‍ നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഇയര്‍ഫോണില്‍ എട്ട് മണിക്കൂര്‍ നേരവും. 260 മണിക്കൂര്‍ നേരമാണ് സ്റ്റാന്റ് ബൈ ടൈം. ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്യാന്‍ രണ്ട് മണിക്കൂറെടുക്കും.
ഇയര്‍ഫോണിനൊപ്പം ഷാവോമി അടുത്തിടെ അവതരിപ്പിച്ച എംഎ റീച്ചാര്‍ജബിള്‍ എല്‍ഇഡി ലാമ്പിന്റെ വിലയുംവ വില്‍പന തീയതിയും ഷാവോമി പ്രഖ്യാപിച്ചു. ജൂലായ് 18 മുതല്‍ ഇത് വില്‍പനയ്‌ക്കെത്തും.
1499 രൂപയാണ് ഇതിന് വില. എന്നാല്‍ ഷാവോമിയുടെ കൗഡ് ഫണ്ടിങിന്റെ ഭാഗമായെത്തുന്ന ഈ ഉല്‍പന്നം. 1299 രൂപയ്ക്കാണ് ആദ്യം വില്‍പ്പനയ്‌ക്കെത്തുക. ജൂലായ് 18 എട്ട് മുതലാണ് ക്രൗഡ് ഫണ്ടിങ് ആരംഭിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ അഞ്ച് ദിവസം വരെ ഇതില്‍ ചാര്‍ജ് നില്ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിവിധ ബ്രൈറ്റ്‌നെസ് ലെവലുകള്‍ ലഭ്യമായ എംഐ ലാമ്പ് ടേബിള്‍ ലാമ്പായും, നൈറ്റ്‌ലാമ്പായുമെല്ലാം ഉപയോഗിക്കാനും. എവിടെ വേണമെങ്കിലും കൂടെക്കൊണ്ടുപോവാനും സാധിക്കും.
Leave a Reply