Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:30 am

Menu

Published on January 26, 2015 at 11:39 am

മോദി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് സുക്കര്‍ബര്‍ഗിന്റെ ലൈക്ക്

zuckerberg-likes-obama-modi-hug-on-facebook

പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ഫെയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ലൈക്ക്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ ആശ്ലേഷിച്ച് സ്വീകരിക്കുന്ന ഫോട്ടോയ്ക്കാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലൈക്കടിച്ചിരിക്കുന്നത്.ഉച്ച തിരിഞ്ഞ് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ഇതുവരെയായി പതിനഞ്ച് ലക്ഷത്തോളം ലൈക്കും അമ്പതിനായിരത്തിലേറെ ഷെയറുമാണ് ലഭിച്ചിട്ടുള്ളത്.ദില്ലി വിമാനത്താവളത്തിലെത്തിയ ബരാക്ക് ഒബാമയെ നരേന്ദ്രമോദി പ്രോട്ടോക്കോള്‍ മറികടന്ന് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ വിശിഷ്ടാതിഥിയായ ബരാക്ക് ഒബാമയുടെ സന്ദര്‍ശനം ലോകം ഉറ്റുനോക്കുന്ന ഒരു സംഭവമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News