Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 10:32 pm

Menu

Published on October 11, 2013 at 4:02 pm

പീഡനശ്രമം തടഞ്ഞ സ്ത്രീകളെ തല മൊട്ടയടിച്ചശേഷം ചെരുപ്പുമാലയിട്ടു.

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3

റാഞ്ചി: ജാര്‍ഖണ്ഡില്‍ പീഡനശ്രമം തടഞ്ഞ രണ്ട് സ്ത്രീകളെ തലമൊട്ടയടിച്ച് ചെരുപ്പുമാലയിട്ട് തെരുവിലൂടെ നടത്തി. ജംതാര ജില്ലയിലെ ഗോപാല്‍പൂര്‍ പഞ്ചായത്തിലെ ദാംഗാല്‍പാറ ഗ്രാമത്തിലായിരുന്നു സംഭവം. റാഞ്ചിയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഒരുമിച്ച് താമസിക്കുന്ന ബന്ധുക്കളായ രണ്ട് സ്ത്രീകളാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്. ഇവരില്‍ ഒരാളുടെ ഭര്‍ത്താവ് മരിച്ചതാണ്. മറ്റേയാള്‍ ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിക്കുകയാണ്. നാല് യുവാക്കള്‍ ബലം പ്രയോഗിച്ച് ഇവരുടെ വീടിനകത്ത് കയറി രണ്ട് സ്ത്രീകളെയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ ഇരുവരെയും പിടിച്ചുനിര്‍ത്തി തല മൊട്ടയടിക്കുകയും പിന്നീട് ചെരുപ്പ് മാല ഇടീക്കുകയുമായിരുന്നു.
അതിക്രമംകാട്ടിയ ചെറുപ്പക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. പക്ഷേ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീകളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News