Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:55 am

Menu

Published on July 21, 2014 at 10:54 am

10 കോടി ഫേസ്ബുക്ക് ലൈക്കുമായി ഷക്കീറ ഗിന്നസിലേക്ക്..!!

10-crore-likes-for-pop-singer-shakira-s-facebook-page

ലോസ് ഏഞ്ചൽസ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ താരമെന്ന ബഹുമതി ‘വക്കാ വക്കാ’ സുന്ദരി ഷക്കീറക്ക് സ്വന്തം.10 കോടി ഫേസ്ബുക്ക് ലൈക്കുമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് കൊളംബിയന്‍ പോപ് ഗായികയായ ഷക്കീറ.100,544,034 ഇഷ്ടങ്ങളാണ് ഇതുവരെ ഷക്കീറയുടെ ഫേസ്ബുക്ക് പേജിന് ലഭിച്ചിരിക്കുന്നത്. ബ്രസീല്‍ വേള്‍ഡ് കപ്പിന്റെ സമാപന ചടങ്ങിലെടുത്ത് പോസ്റ്റ് ചെയ്ത ചിത്രത്തിന് നാല് ദിവസം കൊണ്ട് 35 ലക്ഷം ലൈക്കുകളാണ് ഷക്കീറക്ക് ലഭിച്ചത്. ചരിത്രനേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഫേസ്ബുക്കാണ് തന്നെ ആരാധകരുമായി അടുക്കാന്‍ സഹായിച്ചതെന്നും ഷക്കീറ പറഞ്ഞു. ആരാധകരെയും ലോകത്തെയും വിസ്മയിപ്പിക്കുന്ന ചരിത്ര നേട്ടമെന്നാണ് ഇതിനെക്കുറിച്ച് ഫേസ്ബുക്ക് സ്ഥാപകൻ സൂക്കർ ബർഗ് ഷക്കീറയുടെ ഫേസ് ബുക്ക് പേജിൽ കമന്റ് ചെയ്തിരിക്കുന്നത്.കൊളമ്പിയന്‍ പോപ്പ് താരമായ ഷക്കീറ ലോകകപ്പ് ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ 2009 ലോകകപ്പ് ഫുട്ബോള്‍ സംഗീതമായ വക്കാ വക്കായ്ക്ക് ശേഷം ലാ ലാ ലാ എന്ന ഗാനവുമായി ഈ ലോകകപ്പിലും അവര്‍ ശ്രദ്ധേയയായിരുന്നു.

Shakira

Loading...

Leave a Reply

Your email address will not be published.

More News