Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:34 am

Menu

Published on August 20, 2015 at 4:19 pm

നിങ്ങളുടെ തലമുടിയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

10-interesting-facts-about-hair

നിങ്ങളുടെ തലമുടിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…

1. വേനല്‍ക്കാലത്ത് മുടി പെട്ടെന്ന് വളരും
അന്തരീക്ഷത്തില്‍ സാന്ദ്രത കൂടുതലായതുകൊണ്ടാണ് വേനല്‍ക്കാലത്ത് മുടി പെട്ടെന്ന് വളരുന്നത്.

2. ഷാംപൂ എന്ന വാക്കിന്റെ ഉത്ഭുതം
മസാജ് എന്ന അര്‍ത്ഥം വരുന്ന ചംപ്‌ന എന്ന ഹിന്ദി വാക്കില്‍നിന്നാണ് ഷാംപൂ എന്ന വാക്ക് ഉണ്ടാകുന്നത്. എന്നാല്‍ അമേരിക്കക്കാരും ആഫ്രിക്കക്കാരുമാണ് മുടിയുടെ സംരക്ഷണത്തിനായി ഷാംപൂ പോലെ ഒരു ഫോര്‍മുല ആദ്യമായി വികസിപ്പിച്ചെടുത്തത്.

3. മുടികൊഴിച്ചില്‍ ഒരിക്കലും അവസാനിക്കുന്നില്ല
ഒരുദിവസം 150 മുടി വരെ കൊഴിഞ്ഞുപോകുന്നു. ലോകത്ത് ഒരു ഷാംപൂവിനും എണ്ണയ്‌ക്കും മുടികൊഴിച്ചില്‍ പൂര്‍ണമായും മാറ്റാനാകില്ല.

4. അപാര ശക്തി
മുടിയുടെ ശക്തിയെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം. 12 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കരുത്ത് ഓരോ മുടിക്കും ഉണ്ട്.

5. മുടി മുറിച്ചാല്‍ പെട്ടെന്ന് വളരില്ല
മുടി മുറിച്ചുനിര്‍ത്തിയാല്‍ പെട്ടെന്ന് വളരുമെന്ന് ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. പക്ഷെ മുടി ഇടയ്‌ക്ക് വെട്ടിനിര്‍ത്തുന്നത് നല്ലതാണ്.

6. മനുഷ്യ ശരീരത്തില്‍ അതിവേഗം വളരുന്ന ഒന്നാണ് തലമുടി
മജ്ജ കഴിഞ്ഞാല്‍ പെട്ടെന്ന് വളരുന്ന ഒന്നാണ് തലമുടി. ഒരുമാസം 1-2 സെന്റിമീറ്റര്‍ വരെ മുടി വളരും.

7. മുടി കണ്ട് ആണാണോ പെണ്ണാണോയെന്ന് പറയാനാകില്ല
ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും തലമുടിയുടെ കാര്യത്തില്‍ പ്രത്യേക ഘടനയാണുള്ളത്. എന്നാല്‍ മുടിയിഴ കണ്ട്, ഇത് ആണിന്റെയാണോ, പെണ്ണിന്റെയാണോ എന്ന് തിരിച്ചറിയാനാകില്ല.

8. ഏറ്റവും വേഗം വളരുന്നത് ഏഷ്യാക്കാരുടെ മുടി
മറ്റു വന്‍കരകളെ അപേക്ഷിച്ച് ഏഷ്യാക്കാരുടെ മുടിയാണ് വേഗം വളരുന്നത്. ഏറ്റവും പതുക്കെ വളരുന്നത് ആഫ്രിക്കക്കാരുടെ മുടിയാണ്.

9. മുടി മുറിച്ചെടുത്താല്‍ പകരം പെട്ടെന്ന് വളരും
ഒരു മുടി പിഴുതെടുത്താല്‍, പകരമായി മറ്റൊരു മുടി പെട്ടെന്ന് വളരാന്‍ തുടങ്ങും.

10. കറുപ്പാണ് മുടിയുടെ നിറം
സാധാരണയായി മുടിയുടെ നിറം കറുപ്പാണ്. എന്നാല്‍ വിവിധ ദേശക്കാരുടെ വര്‍ണവ്യത്യാസം മുടിയിലും പ്രതിഫലിക്കും. അതേസമയം ചുവപ്പ് മുടിക്കാരാണ് ഏറ്റവും കുറവുള്ളത്. ലോകജനസംഖ്യയുടെ ഒരു ശതമാനം പേര്‍ ചുവപ്പ് മുടിക്കാരാണ്.

Loading...

Leave a Reply

Your email address will not be published.

More News