Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 12:50 am

Menu

Published on January 16, 2015 at 1:01 pm

പത്തു ഭീകര സംഘടനകളെ പാക്കിസ്ഥാൻ നിരോധിക്കും

10-terrorist-_group_abonded_in_pakistan_

ഇസ്ളാമബാദ് : ജമാ അത്ത് ഉദ് ഉൾപ്പടെയുള്ള പത്തു ഭീകരസംഘടനകളെ നിരോധിക്കാൻ പാകിസ്ഥാൻ നീക്കം തുടങ്ങി. മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരകൻ ഹാഫിസ് സയീദ്‌ നയിക്കുന്ന ജമാ അത്ത് ഉദ് ദവ, ഹഖാനി നെറ്റ്‌വർക്ക് എന്നിവ ഉൾപ്പടെയുള്ള ഭീകര സംഘടനകളെയാണ് നിരോധിക്കുന്നത്. പെഷവാർ സ്കൂൾ ആക്രമണം ലോകവ്യാപകമായ പ്രതികരണം ഉണ്ടാക്കിയതിനെ തുടർന്ന് പാകിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടികൾ എടുത്തിരുന്നു. പാകിസ്ഥാന്റെ പിടികിട്ടാപുള്ളിയായ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ നേതാവ് മുല്ല ഫസലുല്ലയെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഇത്തരത്തിലുള്ള നീക്കം. പാക്കിസ്ഥാന്റെ ഭീകരരോടുള്ള ഈ ശക്തമായ നിലപാട് ഡൽഹിക്കും, വാഷിംഗ്‌ടണിനും, കാബൂളിനും ആശ്വാസം നൽകുന്ന തീരുമാനമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തി. ഹഖാനി നെറ്റ്‌വർക്ക്, തെഹരിക്ക്-ഇ-താലിബാൻ, പാകിസ്ഥാൻ, അഫ്ഗാൻ, താലിബാൻ തുടങ്ങിയ ഭീകരസംഘടനകളുടെ നടപടികൾ തടയാനുള്ള മാർഗങ്ങൾ അവലംബിക്കാൻ യു.എസ് പാകിസ്ഥാനിൽമേൽ സമ്മർദം ചെലുത്തിയിരുന്നു. 2008 ൽ ഇന്ത്യയിൽ നടന്ന മുംബൈ ആക്രമണത്തിൽ ലഷ്‌കറി തൊയ്ബയക്ക് സഹായം നൽകിയത് ജമാ അത്ത് ഉദ് ദവയായിരുന്നു. ഇതിനെ തുടർന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും ജമാ അത്ത് ഉദ് ധവയ്ക്ക് ഉപരോധനം ഏർപ്പെടുത്തിയിരുന്നു. ജലാലുദ്ദീൻ ഹഖാനിയുടെ ഹഖാനി നെറ്റ്‌വർക്ക് 2008 ലെ കാബൂൾ ആക്രമണത്തിലും കാബൂൾ ഇന്ത്യൻ എംബസി ആക്രമണത്തിലും ഉൾപ്പെട്ട സംഘടനയാണ്. 2012 ൽ ഹഖാനി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ജോണ്‍ കെറിയുടെ സന്ദർശനത്തെ തുടർന്ന്പാകിസ്ഥാൻ 12 പുതിയ ഭീകരസംഘടനകളെ നിരോധിച്ചിരുന്നു. ഈ പുതിയ നീക്കത്തോടെ കൂടി പാകിസ്ഥാനിൽ നിരോധിക്കപ്പെടുന്ന ഭീകരസംഘടനകളുടെ എണ്ണം 72 ആകും.

Loading...

Leave a Reply

Your email address will not be published.

More News