Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:26 pm

Menu

Published on December 13, 2016 at 10:58 am

സൗദിയിലെ മോര്‍ച്ചറിയില്‍ അഴുകി നശിക്കുന്നത് 150 ഓളം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍

150-dead-bodies-lying-in-saudi-arabia-mortuaries

റിയാദ്: സൗദി അറേബ്യയിലെ മോര്‍ച്ചറികളില്‍ 150ല്‍പരം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ അഴുകി ദ്രവിക്കുന്നതായി റിപ്പോര്‍ട്ട്.തെലങ്കാന, ആന്ധ്ര സ്വദേശികളുടെ മൃതദേഹങ്ങളാണ് കുടുംബത്തിന് വിട്ടുകൊടുക്കാന്‍ കഴിയാതെ മോര്‍ച്ചറിയില്‍ കുന്നുകൂടി കിടക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനാകാത്തതില്‍ തങ്ങള്‍ നിസഹായരാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു.വിദേശകാര്യമന്ത്രാലയം നിരവധി കത്തെഴുതിയിട്ടും ഫലമില്ല.ഫോണിലൂടെയും ഇമെയില്‍ മുഖേനയും ബന്ധപ്പെട്ടിട്ടും മരിച്ചവരുടെ തൊഴിലുടമകള്‍ പ്രതികരിക്കുന്നില്ല.ഇതാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്തതിന് കാരണം.അസുഖങ്ങള്‍,അപകടങ്ങള്‍,ആത്മഹത്യ,കൊല എന്നീ മരണ കാരണങ്ങളാണ് അധികവും .

ഹൈദരാബാദ്, കരീംനഗര്‍, വാറങ്കല്‍, മഹ്ബൂബ്‌നഗര്‍, നിസാമബാദ് തുടങ്ങിയ തെലങ്കാന, ആന്ധ്രാ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്നത്.നിയമകുരുക്കാണ് പ്രശ്‌നമാകുന്നത്.അപകടക്കേസുകളില്‍ 40 ദിവസത്തിന് ശേഷമേ മൃതദേഹം സ്വദേശത്തേക്ക് അയക്കാന്‍ സാധിക്കൂ. കര്‍ക്കശമാണ് സൗദിയിലെ നിയമങ്ങള്‍. കൊലപാതകഅപകട കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രാദേശിക അധികൃതര്‍ മൃതദേഹം വിട്ടുനല്‍കുകയുള്ളൂ. അത്തരം ഘട്ടങ്ങളില്‍ മൃതദേഹം വിട്ടുകിട്ടാന്‍ 6090 ദിനങ്ങള്‍ വരെ എടുക്കും.മാത്രമല്ല മൃതദേഹം നാട്ടിലെത്തിക്കാന്‍ നാലു മുതല്‍ ആറു ലക്ഷം വരെ വേണം.തൊഴിലുടമകള്‍ ഈ പണം നല്‍കാറില്ല.ഇന്ത്യന്‍ എംബസി പ്രാദേശിക പോലീസിന് കത്തെഴുതുകയാണ് ചെയ്യാറുള്ളത് .ഭാഷ വശമില്ലാത്തവര്‍ക്ക് നിയമകുരുക്ക് അഴിക്കുക പ്രയാസമാണ്.

മെഡിക്കല്‍, പൊലീസ് റിപ്പോര്‍ട്ടുകള്‍, കുടുംബത്തിന്റെ സമ്മതപത്രം, സൗദി സര്‍ക്കാരില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ യാതൊരു സാമ്പത്തിക സഹായവും ആവശ്യമില്ലെന്ന് കാട്ടിയുള്ള സത്യവാങ് മൂലം എന്നിവ സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിച്ചാല്‍ മാത്രം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവാദമുള്ളൂ.

Loading...

Leave a Reply

Your email address will not be published.

More News